കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം: ശിക്ഷ വിധിച്ച ഇരക്ക് ഒടുവില്‍ മാപ്പ്

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: ബലാത്സംഗം ചെയ്യപ്പെട്ടു എന്ന പരാതിപ്പെട്ട നോര്‍വെക്കാരിയെ ദുബായില്‍ ജയിലില്‍ അടച്ച കേസിന് ഒടുവില്‍ അവസാനം. യുവതിക്ക് യുഎഇ മാപ്പുകൊടുത്തു. ബലാത്സംഗത്തിന് ഇരയായ യുവതിയെ വിവാഹേതര ലൈംഗിക ബന്ധം, മദ്യപാനം, തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ജയിലില്‍ അടച്ചത്. യുഎഇ മാപ്പ് നല്‍കിയ കാര്യം നോര്‍വ്വെയുടെ വിദേശകാര്യമന്ത്രിയാണ് പുറത്ത് വിട്ടത്.

Marte Deborah

24 കാരിയായ മാര്‍ട്ടി ഡെബോറ ഡേല്‍വിനെ 16 മാസത്തെ ജയില്‍ ശിക്ഷക്കാണ് ദുബായിലെ കോടതി വിധിച്ചിരുന്നത്. ഇന്റീരിയര്‍ ഡിസൈനര്‍ ആയ മാര്‍ട്ടി ബിസിനസ് ആവശ്യങ്ങള്‍ക്കായി ദുബായില്‍ എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി പുറത്തിറങ്ങി തിരിച്ചുവരുമ്പോള്‍ കൂടെയുണ്ടായിരുന്ന ആളാണ് മാര്‍ട്ടിയെ ബലാത്സംഗം ചെയ്തത്. ഇരുവരും മദ്യപിച്ചിട്ടുണ്ടായിരുന്നു.

എന്നാല്‍ പരാതി കൊടുക്കാന്‍ ചെന്ന മാര്‍ട്ടിയേയും പ്രതിയാക്കുകയാണ് ദുബായ് പോലീസ് ചെയ്തത്. ഒടുവില്‍ ശിക്ഷ വിധിച്ചപ്പോള്‍ ബലാത്സംഗം ചെയ്ത ആള്‍ക്ക് 13 മാസം തടവും ബലാത്സംഗത്തിന് ഇരയായ മാര്‍ട്ടിക്ക് 16 മാസം തടവും.

സംഭവം നോര്‍വേയിലും മറ്റ് വിദേശ രാഷ്ട്രങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. പിന്നീട് നോര്‍വേ സര്‍ക്കാരും പ്രശ്‌നത്തില്‍ ഇടപെട്ടു. നോര്‍വേയുടെ വിദേശ കാര്യമന്ത്രി എസ്‌പെന്‍ ബാര്‍ത്ത് ഐയ്‌ഡെ ട്വിറ്ററിലൂടെയാണ് മാര്‍ട്ടിക്ക് മാപ്പ് ലഭിച്ച കാര്യം പുറം ലോകത്തെ അറിയിച്ചത്. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള സമരം തുടരണമെന്നും മന്ത്രിയുടെ ട്വീറ്റിലുണ്ട്.

കോടതി വിധിക്കെതിരെ അപ്പീല്‍ കൊടുത്ത മാര്‍ട്ടി ഇപ്പോള്‍ ദുബായിലെ നോര്‍വീജിയന്‍ ക്രിസ്റ്റിയന്‍ സെന്ററിലാണ് ഇപ്പോഴുള്ളത്. എന്ന് നാട്ടിലേക്ക് തിരിക്കാനാകുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

English summary
The United Arab Emirates has pardoned a Norwegian woman who was sentenced to jail for illicit sex after she reported being raped by a colleague while on a visit to Dubai, the Norwegian foreign minister said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X