മാരുതി സുസുക്കി മനേസര്‍ പ്ളാന്‍റ് പൂട്ടുന്നു?

ഹരിയാനയിലെ മനേസറില്‍ കമ്പനി പ്ളാന്റ് സ്ഥാപിയ്ക്കുന്നതിന് വേണ്ടി എടുത്ത ഭൂമിയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയില്‍ നില നില്‍ക്കുന്നുണ്ട്. ഹരിയാന സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍(HSIIDC) ആണ് കൂടുതല്‍ നഷ്ടപരിഹാരം കമ്പനിയോട് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. ഹൈക്കോടതി കേസില്‍ 2011 ല്‍ വിധി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് HSIIDC സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.
ഇത് സംബന്ധിച്ച കേസിലാണ് മാരുതിയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ കമ്പനി മനേസര്‍ പ്ളാന്‍റി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് കമ്പനിയുടെ തീരുമാനം എന്ന് അറിയിച്ചത്. എന്നാല്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് പ്രതികരിയ്ക്കാന്‍ തയ്യാറായിട്ടില്ല. 2011 ലെ ഹരിയാന ഹൈക്കോടതി ഉത്തരവില്‍ 500 കോടിയ്ക്ക് പുറമെ 28.25 ലക്ഷം രൂപ ഒരു ഏക്കര്‍ ഭൂമിയ്ക്ക് നല്‍കണം എന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ 28.5 ലക്ഷത്തില്‍ നിന്ന് 37.40 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് HIIDC സുപ്രീം കോടതിയെ സമീപിച്ചത്. ഇത് കമ്പനിയ്ക്ക് അധിക ബാധ്യതയാകുമെന്ന സാഹചര്യത്തിലാണ് പഌന്റിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആലോചിയ്ക്കുന്നത്.












Click it and Unblock the Notifications