യുവാവ് ഭാര്യയെ റോഡില്‍ ഓടിച്ചിട്ടു വെട്ടി

ബാബു(22)വും ദീപയും(21) വിവാഹിതരാണെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി വേര്‍പിരിഞ്ഞ് ജീവിക്കുന്നവരാണ്. ചൊവ്വാഴ്ച രാവിലെ ദീപയുടെ വീട്ടിലെത്തിയ ബാബു കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലം വിട്ട ബാബുവിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അയല്‍ക്കാരായിരുന്ന ബാബുവും ദീപയും മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതരായത്. പാര്‍വതി, ഭാരത് എന്നീ രണ്ട് കുട്ടികള്‍ക്കൊപ്പം ബൈപ്പനഹള്ളിയിലെ ഒരു വാടകവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ദീപയുടെ ചാരിത്രശുദ്ധിയില്‍ ബാബുവിന് സംശയം തോന്നിതുടങ്ങിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മദ്യത്തിന് അടിമയായ ബാബു നിരന്തരം മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ ദീപ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.












Click it and Unblock the Notifications