അശ്ലീല ഫോണ്‍കോള്‍; വിമുക്ത ഭടന്‍ അറസ്റ്റില്‍

ഹവില്‍ദാര്‍ ആയി വിരമിച്ച ആളാണ് പാണ്ഡെ. ഗോമതി നഗറിലെ ഒരു പൊതുമേഖലാ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ബാങ്കില്‍ എത്തുന്ന സ്ത്രീകളുടെ നന്പര്‍ സംഘടിപ്പിച്ച് അവരെ വിളിച്ച് അശ്ലീലം പറയുകയായിരുന്നു ഇയാളുടെ പതിവ്. ഭാര്യയും മകനുമൊന്നും ഇയാളോടൊപ്പം ഇല്ല. ആരും ഇല്ലാത്തതിന്റെയും ഒറ്റപ്പെട്ട ജീവിത്തിലും ഉള്ള നിരാശയാണ് സ്ത്രീകളെ ഫോണില്‍ വിളിച്ച് അശ്ലീലം പറയാന്‍ കാരണമായതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
വുമണ്‍ പവര്‍ലൈന്‍ നന്പറായ 1090 ല്‍ ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. വുമണ്‍ പവര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് ഏറ്റവും ആഭാസകരമായ ഫോണ്‍ കോളുകള്‍ വിളിയ്ക്കുന്ന 20 പേരില്‍ ഒരാള്‍ ആണ് പാണ്ഡെയെന്നാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇയാള്‍ക്കെതിരെ വുമണ്‍ പവര്‍ലൈനില്‍ പരാതി ലഭിച്ചിരുന്നു. അന്ന് താക്കീത് നല്‍കി ഇയാളെ വിട്ടയച്ചിരുന്നു. എന്നാല്‍ വീണ്ടും മൂന്ന് സിം കാര്‍ഡുകള്‍ എടുക്കുകയായിരുന്നു പ്രതി. അതിനുശേഷം സ്ത്രീകളെ വിളിച്ച് അശ്ലീലം പറയുന്നത് ഇയാള്‍ ആവര്‍ത്തിച്ചു












Click it and Unblock the Notifications