ഭാര്യമരിച്ചതിന് ഭര്‍ത്താവ് നഴ്‌സിനെ തല്ലി

ചിക്കന്‍ പോക്‌സ് ബാധിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സര്‍ജിക്കല്‍ പേ വാര്‍ഡില്‍ ചികിത്സയിലായിരുന്നു താഹിറ. അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പിന്നീടിവരെ മെഡിക്കല്‍ ഐസിയുവിന്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ താഹിറ മരിച്ചു.
താഹിറ മരിച്ചതോടെ പേ വാര്‍ഡിലേക്ക് പാഞ്ഞെത്തി ഷാജഹാന്‍ നഴ്‌സിന്റെ കരണത്തടിക്കുകയായിരുന്നു. അസുഖം മൂര്‍ച്ചിച്ച വിവരം അറിയിച്ചിട്ടും പേ വാര്‍ഡിലെ നഴ്‌സ്മാര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് ഷാജഹാന്‍ നഴ്‌സിന്റെ കരണത്തടിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സുമാര്‍ രാവിലെ മുതല്‍ ജോലി ബഹിഷ്‌കരിച്ച് പണിമുടക്കി.
മൃതദേഹം ഇപ്പോഴും ഐസിയുവില്‍ തന്നെയാണ്. നഴ്‌സിനെ തല്ലിയ ഷാജഹാനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് നഴ്‌സുമാര്‍ അറിയിച്ചു. സംഭവത്തോടെ ഷാജഹാനും ബന്ധുക്കളും ആശുപത്രിയില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications