പിണറായിയും കെഎം മാണിയും രഹസ്യ കൂടിക്കാഴ്ച നടത്തി?

അതിനിടയിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെഎം മാണിയും രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നത്രെ. ഗവണ്‍മെന്റ് ചീഫ് വിപ്പ് പിസി ജോര്‍ജാണ് ഇതിനുള്ള അവസരം ഒരുക്കി കൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ഇടക്കാല മന്ത്രിസഭയുണ്ടാക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് ഇരുവരുടെയും കൂടിക്കാഴ്ച.
അതേസമയം പിസി ജോര്‍ജ് പ്രതിപക്ഷത്തിന്റെ ഒറ്റുകാരനാണെന്നും കെഎം മാണിയെ വിഷമത്തിലാക്കാനും സമൂഹത്തില്‍ മോശക്കാരനാക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പിടി തോമസ് എംപി പറഞ്ഞു. പിണറായി വിജയനും ഇപി ജയരാജനും ദല്ലാള്‍ നന്ദകുമാറുമായി പിസി ജോര്‍ജ് നടത്തിയ നീക്കങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പുറത്തു വരുമെന്നും തോമസ് പറഞ്ഞു












Click it and Unblock the Notifications