കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്റെ രാജകുമാരനെ ലോകം കണ്ടു

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: ജനിക്കുമ്പോള്‍ ഇങ്ങനെ ജനിക്കണം. ലോകം മുഴുവന്‍ അവന്റെ വരവിനെ കാത്തിരിക്കണം. അങ്ങനെ ഭാഗ്യം ചെയ്തവനാണ് ബ്രിട്ടന്റെ പുതിയ രാജകുമാരന്‍. വില്യം രാജകുമാരന്റേയും കേറ്റ് മിഡില്‍ടണിന്റേയും മകനായി ജനിച്ച ബ്രിട്ടന്റെ കിരീടാവകാശി. കേംബ്രിഡ്ജിന്റെ രാജകുമാരന്‍.

വില്യം രാജകുമാരനും കേറ്റും നവജാത കുമാരനുമായി 2013 ജൂലായ് 23 ന് ലോകത്തിന് മുന്നില്‍ പ്രത്യക്ഷരായി. ലണ്ടനിനെ സെന്റ് മേരീസ് ആസ്പത്രിയില്‍ നിന്ന കൊട്ടാരത്തിലേക്ക തിരിക്കും മുമ്പാണ് രാജകീയ ദമ്പതിമാര്‍ രാജകുമാരനെ ലോകത്തിന് കാട്ടിക്കൊടുത്തത്.

അമ്മയായ സമയം, ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷമായിരുന്നുവെന്ന കേറ്റ് പറഞ്ഞു. കുഞ്ഞ് രാജകുമാരന്‍ പുതപ്പിന് മുകളിലേക്ക് കൈകളുയര്‍ത്തി. മാധ്യമ പ്രവര്‍ത്തകരും ജനങ്ങളും ആവേശം കൊണ്ട് ആര്‍ത്തുവിളിച്ചെങ്കിലും അവന്‍ രാജകീയമായ ഒരു മൗനത്തിലായിരുന്നു.

രാജകീയ കുടുംബം

രാജകീയ കുടുംബം

കേംബ്രിഡ്ജിലെ പ്രഭ്വി കേറ്റ് മിഡില്‍ടണ്‍ കുഞ്ഞിനെയുടത്ത് ഭര്‍ത്താവ് വില്യം രാജകുമാരനൊപ്പം.

അച്ഛന്റെ കൈകളില്‍

അച്ഛന്റെ കൈകളില്‍

വില്യം രാജകുമാരന്‍ മകനെ കൈയ്യിലെടുത്ത് സെന്റ് മേരീസ് ആശുപത്രിക്ക് മുന്നില്‍. ഭാര്യ കേറ്റ് മിഡില്‍ടണ്‍ സമീപം.

കേറ്റിന്റെ അച്ഛനും അമ്മയും

കേറ്റിന്റെ അച്ഛനും അമ്മയും

കേറ്റ് മിഡില്‍ടണിന്റെ മാതാപിതാക്കളായ കരോളും മൈക്കല്‍ മിഡില്‍ടണും ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിക്ക് മുന്നില്‍

 മുത്തച്ഛനായ രാജകുമാരന്‍

മുത്തച്ഛനായ രാജകുമാരന്‍

പുതിയ രാജകുമാരന്റെ മുത്തച്ഛന്‍ ചാള്‍സ് രാജകുമാരന്‍, ബ്‌ഗോതര്‍പ്പില്‍ ആശംകള്‍ അറിയക്കാനെത്തിയവരുമായി സംസാരിക്കുന്നു.

രാജകീയ പ്രഖ്യാപനം

രാജകീയ പ്രഖ്യാപനം

ബക്കിങ്ഹാം കൊട്ടാരകവാടത്തില്‍ സ്ഥാപിച്ച ചിത്ര പീഠം. ഇതിലാണ് പുതിയ രാജകുമാരന്റെ ജനന വിവരം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.

മുത്തച്ഛനും മുത്തശ്ശിയും

മുത്തച്ഛനും മുത്തശ്ശിയും

വില്യം രാജകുമാരന്റെ അച്ഛനായ ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലയും പുതിയ രാജകുമാരനെ കാണാന്‍ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിയപ്പോള്‍

അമ്മയും മകനും

അമ്മയും മകനും

കേറ്റ് മിഡില്‍ടണ്‍ കുഞ്ഞിനേയുമെടുത്ത് സെന്റ് മേരീസ് ആസുപത്രില്‍ നിന്ന് പുറത്തേക്ക് വരുന്നു.

ഓള്‍ഡ് ഈസ് ഗോള്‍ഡ്

ഓള്‍ഡ് ഈസ് ഗോള്‍ഡ്

ചാള്‍സ് രാജകുമാരനും ഡയാന രാജകുമാരിയും 1982 ല്‍ വില്യം രാജകുമാരനെ എടുത്ത് നില്‍ക്കുന്നു. അന്ന് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നില്‍ നിന്നെടുത്ത ചിത്രമാണിത്. 1997 ല്‍ ഒരു കാറപകടത്തിലാണ് ഡയാന കൊല്ലപ്പെടുന്നത്.

English summary
The royal couple, Prince William and Duchess of Cambridge Kate showed off their newborn son to the world for the first time on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X