ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാല്‍ ഹൃദയാഘാതമോ?
ലണ്ടന്‍: പ്രഭാത ഭക്ഷണം കഴിയ്ക്കാത്ത ആളുകള്‍ക്ക് ഹൃദയാഘാതവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രഭാത ഭക്ഷണ കഴിക്കാത്തവരില്‍ 27 ശതമാനത്തോളം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 16 വര്‍ഷം വിവിധ ആളുകളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

യുവാക്കളും, മദ്യപാനികളും, അവിവാഹിതരും ഒക്കെയാണ് പൊതുവായും പ്രഭാത ഭക്ഷണം കഴിയ്ക്കാത്തത് എന്നാണ് പഠനത്തില്‍ പറയുന്നത്. അതിനാല്‍ തന്നെ ഇവര്‍ക്ക് ഹൃദയസംബന്ധിയായ രോഗങ്ങള്‍ വാരനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ വളരെ കൂടുതല്‍ ആണ്.
മാത്രമല്ല രാത്രി വളരെ വൈകി ഭക്ഷണം കഴിയ്ക്കുന്നതും ഹൃദയാഘാതത്തെ ക്ഷണിച്ച് വരുത്തുന്നതിന് തുല്ല്യമാണ്. രാത്രി വൈകി ഭക്ഷണം കഴിക്കുന്ന പുരുഷന്‍മാരില്‍ 55 ശതാമാനത്തോളം ഹൃദയരോഗങ്ങള്‍ വാരനുള്ള സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. 1992 മുതല്‍ 2008 വരെ നടത്തിയ പഠനത്തിലാണ് പ്രഭാത ഭക്ഷണവും ഹൃദയസംബന്ധിയായ രോഗങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രതിപാദിയ്ക്കുന്നത്.
പ്രഭാത ഭക്ഷണം കഴിച്ചില്ലെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന്റെ താളം മാത്രമല്ല തെറ്റുന്നത് ജീവിതത്തിന്റെ മൊത്തം ബാലന്‍സ് പോകും. എന്തെന്നാല്‍ രക്ത സമ്മര്‍ദ്ദം കൂടാനും കൊളസ്‌ട്രോള്‍, പ്രേമേഹം എന്നിവ കൂടാനും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് കാരണമാകും. അതിനാല്‍ പ്രഭാത ഭക്ഷണം കഴിയ്ക്കുന്നത് ശീലമാക്കാന്‍ പഠനം നിര്‍ദ്ദേശിയ്ക്കുന്നു.












Click it and Unblock the Notifications