ലോണെടുക്കാന്‍ ഡേറ്റഡ് ചെക്കുകള്‍ ഇനി വേണ്ട

കേന്ദ്രബാങ്കിന്റെ നിര്‍ദ്ദേശം നിലവിലുള്ള പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ക്കും ബാധകമാണ്. ഇലക്ട്രോണിക് രീതിയില്‍ ലോണ്‍ അടവുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള സമ്മത പത്രം ഉപഭോക്താക്കളില്‍ നിന്നും ബാങ്കുകള്‍ എത്രയും വേഗം സ്വന്തമാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ബാങ്കിലും ഉപഭോക്താക്കള്‍ക്കും ഏറെ സമയം ലാഭിക്കാന്‍ ഇതുമൂലം സാധിക്കും. കൂടാതെ ചെക്ക് ബുക്ക്, കൊറിയര്‍, കടലാസ് ചെലവുകള്‍ പരിഗണിക്കുമ്പോള്‍ ഈ തീരുമാനം ഏറെ ലാഭകരമാണ്.
ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ മുഖേന പണം നല്‍കാമെന്ന് സമ്മതിച്ചതിനുശേഷം അടവ് നല്‍കേണ്ട തിയ്യതിയില്‍ എക്കൗണ്ടില്‍ വേണ്ടത്ര പണമില്ലാതെ വന്നാല്‍ ചെക്ക് ബൗണ്‍സായതിനു സമാനമായാണ് പരിഗണിക്കുക. ഇതിനുള്ള പെനല്‍റ്റി ഈടാക്കാനുള്ള അവകാശം ധനകാര്യ സ്ഥാപനത്തിനുണ്ട്.
ഇലക്ട്രോണിക് ക്ലിയറിങ് സേവനം ലഭ്യമല്ലാത്ത സ്ഥലത്ത് ചെക്ക് സ്വീകരിക്കാം. പക്ഷേ, അവ ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചുള്ള പുതിയ ചെക്കുകളായിരിക്കണമെന്നു മാത്രം.












Click it and Unblock the Notifications