കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അണക്കെട്ട്തകര്‍ന്നാല്‍ 2006ലെവിധിയും ഒലിച്ചുപോകും

  • By Aswathi
Google Oneindia Malayalam News

Mullaperiyar
ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിനവകാശമുണ്ടെന്ന് സുപ്രീം കോടതി. ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തണമെന്ന് 2006ല്‍ സുപ്രീം കോടതി വിധിപ്രഖാപിച്ചിരുന്നു. ഇതിനെതിരെ കേരളം നിയമമുണ്ടാക്കിയത് കോടതിയോടുള്ള അവഹേളനമാണെന്ന തമിഴ്‌നാടിന്റെ വാദത്തിന് മറുപടി പറയുകയായിരുന്നു കോടതി.

ജീവനും സ്വത്തിനുമുള്ള സുരക്ഷ മുന്‍ നിര്‍ത്തി നിയമം നിര്‍മ്മിക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെ തടയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ മുന്നോട്ട് വച്ച വസ്തുതകള്‍ കോടതി അവഗണിച്ചതിനാലാണ് നിയമമുണ്ടാക്കിയതെന്ന് കേരളത്തിന് വാദിക്കാമല്ലോ എന്ന് ജസ്റ്റില് ആര്‍എം ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു.

2006ലെ വിധി എപ്പോഴും നിലനില്‍ക്കണമെന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനം. അത് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അതത് സര്‍ക്കാറിന്റെ ചുമതലയാണെന്ന് കോടതി പറഞ്ഞു. 2006ലെ വിധിന്യായത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ വേണ്ട വിധത്തില്‍ പരിഗണിക്കാത്തതു കൊണ്ട് സാഹചര്യം മാറിയാല്‍ ആ വിധി ഒലിച്ചു പോകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ 2006ലെ വിധി തെറ്റാണോ എന്ന തമിഴ്‌നാടിന്റെ ചോദ്യത്തിന് തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധിയെങ്കില്‍ തെറ്റാകുമെന്ന് കോടതി മറുപടി നല്‍കി. അവകാശവും ജലവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെങ്കില്‍ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ജസ്റ്റിസ് ലോധ വ്യക്തമാക്കി.

English summary
The Supreme Court observed that the safety of the people is more important in the Mullaperiyar dam issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X