സല്‍മാന്‍ ഖാനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യകുറ്റം
മുബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യകുറ്റം ചുമത്തി. അലക്ഷ്യമായി വാഹനമോടിച്ച് ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചതിനെ തുടര്‍ന്നാണ് കുറ്റം ചുമത്തിയത്. ഇത് കൂടാതെ മോട്ടര്‍വാഹനത്തിലെ വകുപ്പുകള്‍ പ്രകാരവും താരത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
കുറ്റം തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ സല്‍മാന് തടവ് ശിക്ഷ ലഭിച്ചേക്കാം. 2012 സെപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാന്ദ്രയിലെ ബേക്കറിക്ക് മുന്നില്‍ ഉറങ്ങികിടക്കുന്നവര്‍ക്കു നേരെ സല്‍മാന്‍ ഖാന്റെ കാര്‍ പാഞ്ഞടുക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് മരണം സംഭവിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

താരതമ്യേനെ കുറഞ്ഞ കുറ്റമായ അശ്രദ്ധമൂലമുള്ള മരണം എന്ന വകുപ്പാണ് പ്രതിക്കെതിരെ ആദ്യം ചുമത്തിയിരുന്നത്. എന്നാല്‍ 17 ദൃക്‌സാക്ഷികളെ വിചാരണ ചെയ്ത ശേഷം കൂടുതല്‍ ശക്തമായ വകുപ്പ്, മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തുകയായിരുന്നു. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പരിഗണിച്ച കേസ് വിധിപ്രഖ്യാപിച്ചതിന് ശേഷം സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു.












Click it and Unblock the Notifications