Get Updates
Get notified of breaking news, exclusive insights, and must-see stories!

3വര്‍ഷം; 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

Rape
തൊടുപുഴ: ഇടുക്കി ജില്ലയിലെ പാമ്പനാറില്‍ പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ നാലു പേര്‍ പിടിയില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി മദ്യവും സിഗരറ്റും നല്‍കി തന്നെ പീഡനത്തിനിരയാക്കുകയായിരുന്നെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. പീരമേട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പാമ്പനാറിലെ ഒരു സ്വകാര്യ എസ്റ്റേറ്റിലാണ് ഏഴാം ക്ലാസുകാരനായ കുട്ടിയും കുടുംബവും താമസിക്കുന്നത്. എസ്റ്റേറ്റില്‍ ഉള്ളവര്‍ തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഘത്തില്‍ ആറ് പേര്‍ ഉണ്ടായിരുന്നെന്നും അശ്ലീല ചിത്രങ്ങള്‍ കാണിച്ച് അത് അനുകരിക്കാന്‍ പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നെന്നും കുട്ടി മൊഴി നല്‍കി. എസ്റ്റേറ്റിലെ ആളൊഴിഞ്ഞ കെട്ടിടത്തിലായിരുന്നത്രെ പീഡനം.

കുട്ടി പീഡനത്തിനിരയാകുന്നതായി സഹപാഠികള്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് വര്‍ഷങ്ങള്‍ നീണ്ട പ്രകൃതി വിരുദ്ധപീഡന രഹസ്യം പുറത്തു വന്നത്. കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈല്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന വന്‍ റാക്കറ്റ് ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+