ചെന്നിത്തലയെ സോണിയ മന്ത്രിസഭയിലേക്ക് ക്ഷണിച്ചു

സോളാര്‍ വിവാദം സര്‍ക്കാറിനും പാര്‍ട്ടിക്കും ഉണ്ടാക്കിയ മുറിവുണക്കുന്നതിനുള്ള നടപടിയായിരിക്കും തിങ്കളാഴ്ച്ചത്തെ ദില്ലി ചര്‍ച്ചകളിലുണ്ടാവുക. പൊലീസ് അന്വേഷണത്തിനു ശേഷം മതി നടപടിയെന്നായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്റ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ഘടകകക്ഷികള്‍ സോണിയാഗാന്ധിയെ കണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര ചര്‍ച്ചയ്ക്കായി കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും ദില്ലിയിലേക്ക് വിളിപ്പിച്ചത്.
മന്ത്രിസഭയിലേക്കില്ലെന്ന് തന്നെയാണ് ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്റെയും നിലപാട്. എന്നാല്‍ സോണിയാ ഗാന്ധി നേരിട്ട് നിര്‍ദ്ദേശം മുന്നോട്ട് വച്ച സ്ഥിതിക്ക് ഇത് പരിഗണിക്കാനും സാധ്യതയുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് നേരത്തെ തീരുമനിച്ചതു കൊണ്ട് ആഭ്യന്തരം തന്നെ ചെന്നിത്തലയ്ക്ക് കൊടുക്കുമെന്നാണ് സൂചന.












Click it and Unblock the Notifications