ബ്രിട്ടന്റെ രാജകുമാരന് പേരിട്ടു
ലണ്ടന്‍: ബ്രിട്ടന്റെ രാജ കുമാരന് പേരിട്ടു. ജോര്‍ജ്ജ് അലക്സാണ്ടര്‍ ലൂയിസ് എന്നാണ് പുതിയ രാജകുമാരന്റെ പേര്. 2013 ജൂലൈ 24 നാണ് രാജകുമാരന് പേരിട്ടത്. 37 അംഗങ്ങളുള്ള രാജകുടുംബത്തില്‍ മൂന്നാം സ്ഥാനത്താണ് പുതിയ കിരീടാവകാശിയുടെ സ്ഥാനം. 2013 ജൂലൈ 23 നാണ് തങ്ങളുടെ മകനെ കേററും വില്യം രാജകുമാരനും ലോകത്തിനായി പരിചയ്പ്പെടുത്തിക്കൊടുത്തത്. കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയ്ക്കും കുട്ടിയെ കാട്ടിക്കൊടുത്തിരുന്നു.

കുഞ്ഞിനെ നോക്കുന്നതിനായി റോയല്‍ നാനിയെ ഏര്‍പ്പെടുത്താമെന്ന് തീരുമാനിച്ചെങ്കിലും കേററും വില്യമും അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സാധാരണക്കാരില്‍ ഒരാളായി ജീവിയ്ക്കാനുള്ള തന്റെ നിലാപാടാണ് വില്യം രാജകുമാരന് ഇതിലൂടെ തെളിയിക്കുന്നത്. കേററ് മിഡില്‍ടണിന്റെ മാതാപിതാക്കളും കുട്ടിയെ കണ്ടിരുന്നു. വില്യമിന്റെ മാതാപിതാക്കളായ ചാള്‍സ് രാജകുമാരനും ഡയാന രാജകുമാരിയും തങ്ങളുടെ മക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. വിനോദയാത്രകളില്‍ പോലും അന്ന് 9മാസം മാത്രം പ്രായമുള്ള വില്യമിനെയും കൊണ്ട് ഡയാന രാജകുമാരി പോയത് ശ്രദ്ധേയമായിരുന്നു.
വില്യമും തന്റെ മകനോട് ഇത്തരത്തിലുള്ള സ്നേഹം തന്നെ കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. കെയ്റ്റിന്റെ മാതാപിതാക്കളും ജോര്‍ജ്ജ് അലക്സാണ്ടര്‍ ലൂയിസിന്റെ ജനനത്തില്‍ സന്തോഷിച്ച് വിരുന്ന് നടത്തുന്നുണ്ട്. വില്യമിന്റെയും സഹോദരന് ഹാരിയുടേയും ചെറുപ്പത്തില്‍ അവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഈ രീതി വില്യമും കേറ്റും ആവര്‍ത്തിയ്ക്കുമോ എന്ന് കണ്ടറിയാം. എന്തായാലും തങ്ങളുടെ മകനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തി ഓസ്ക്കറിനെ വെല്ലുന്ന പ്രകടനം കാഴ്ച വച്ച ഈ റോയല്‍ ദമ്പതിമാരുടെ തീരുമാനങ്ങള്‍ കാത്തിരുന്നു കാണാം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications