കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്‍റെ രാജകുമാരന് പേരിട്ടു

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടന്റെ രാജ കുമാരന് പേരിട്ടു. ജോര്‍ജ്ജ് അലക്‌സാണ്ടര്‍ ലൂയിസ് എന്നാണ് പുതിയ രാജകുമാരന്റെ പേര്. 2013 ജൂലൈ 24 നാണ് രാജകുമാരന് പേരിട്ടത്. 37 അംഗങ്ങളുള്ള രാജകുടുംബത്തില്‍ മൂന്നാം സ്ഥാനത്താണ് പുതിയ കിരീടാവകാശിയുടെ സ്ഥാനം. 2013 ജൂലൈ 23 നാണ് തങ്ങളുടെ മകനെ കേററും വില്യം രാജകുമാരനും ലോകത്തിനായി പരിചയ്‌പ്പെടുത്തിക്കൊടുത്തത്. കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയ്ക്കും കുട്ടിയെ കാട്ടിക്കൊടുത്തിരുന്നു.

Royal Baby

കുഞ്ഞിനെ നോക്കുന്നതിനായി റോയല്‍ നാനിയെ ഏര്‍പ്പെടുത്താമെന്ന് തീരുമാനിച്ചെങ്കിലും കേററും വില്യമും അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സാധാരണക്കാരില്‍ ഒരാളായി ജീവിയ്ക്കാനുള്ള തന്റെ നിലാപാടാണ് വില്യം രാജകുമാരന്‍ ഇതിലൂടെ തെളിയിക്കുന്നത്. കേററ് മിഡില്‍ടണിന്‍റെ മാതാപിതാക്കളും കുട്ടിയെ കണ്ടിരുന്നു. വില്യമിന്റെ മാതാപിതാക്കളായ ചാള്‍സ് രാജകുമാരനും ഡയാന രാജകുമാരിയും തങ്ങളുടെ മക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. വിനോദയാത്രകളില്‍ പോലും അന്ന് 9മാസം മാത്രം പ്രായമുള്ള വില്യമിനെയും കൊണ്ട് ഡയാന രാജകുമാരി പോയത് ശ്രദ്ധേയമായിരുന്നു.

വില്യമും തന്റെ മകനോട് ഇത്തരത്തിലുള്ള സ്‌നേഹം തന്നെ കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. കെയ്റ്റിന്റെ മാതാപിതാക്കളും ജോര്‍ജ്ജ് അലക്‌സാണ്ടര്‍ ലൂയിസിന്റെ ജനനത്തില്‍ സന്തോഷിച്ച് വിരുന്ന് നടത്തുന്നുണ്ട്. വില്യമിന്റെയും സഹോദരന്‍ ഹാരിയുടേയും ചെറുപ്പത്തില്‍ അവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഈ രീതി വില്യമും കേറ്റും ആവര്‍ത്തിയ്ക്കുമോ എന്ന് കണ്ടറിയാം. എന്തായാലും തങ്ങളുടെ മകനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തി ഓസ്‌ക്കറിനെ വെല്ലുന്ന പ്രകടനം കാഴ്ച വച്ച ഈ റോയല്‍ ദമ്പതിമാരുടെ തീരുമാനങ്ങള്‍ കാത്തിരുന്നു കാണാം.

English summary
Royal officials say Britain's new prince has been named George Alexander Louis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X