കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി നിക്ഷേപം, നഷ്ടപ്പെടുന്നത് കോടികള്‍

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ചെറുകിട നിക്ഷേപകരെ കൂട്ടത്തോടെ വിപണിയില്‍ നിന്ന് അകറ്റുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സെന്‍സെക്‌സ് 20000നും നിഫ്റ്റി 6000ലും നില്‍ക്കുമ്പോള്‍ തീര്‍ത്തും സുരക്ഷിതമായ വിപണിയാണെന്ന് പലരും തെറ്റിദ്ധരിച്ചു പോകും.

വെറും ആറു കമ്പനികള്‍ മാത്രമാണ് ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടാക്കുന്നത്. ബാക്കിയുള്ളതെല്ലാം നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഐടിസി, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് ഓഹരികളാണ് ഇന്നു വിപണിയെ നിയന്ത്രിക്കുന്നത്.

Stock Graph

ഐടിസി 248ല്‍ നിന്നും 357ലേക്കും റിലയന്‍സ് 707ല്‍ നിന്നും 900ലേക്കും എച്ച്ഡിഎഫ്‌സി ബാങ്ക് 563ല്‍ നിന്നും 654ലേക്കും എച്ച്ഡിഎഫ്‌സി 669ല്‍ നിന്നും 808ലേക്കും ടിസിഎസ് 1200ല്‍ നിന്നും 1778ലേക്കും ഇന്‍ഫോസിസ് 2100ല്‍ നിന്നും 3000ലേക്കും കുതിച്ചത് ഇക്കാലത്താണ്. വിപണിയുടെ 60 ശതമാനം നീക്കത്തെയും നിയന്ത്രിക്കുന്നത് ഈ ആറു കമ്പനികളാണ്.

അതേ സമയം ചെറുകിട നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ടിരുന്ന പല ഓഹരികളും താഴേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുകയാണ്. ഒരു കാലത്തില്‍ 700ല്‍ അധികം വിലയുണ്ടായിരുന്ന ടാറ്റാ സ്റ്റീല്‍ 224ലേക്കും 46 രൂപയിലധികം വിലയുണ്ടായിരുന്ന മണപ്പുറം 14.95ലേക്കും കൂപ്പുകുത്തിയതു മാത്രം മതി വീഴ്ചയുടെ ആഘാതം മനസ്സിലാക്കാന്‍.

എന്തായാലും ഓഹരി വിപണിയുടെ പോക്ക് തീര്‍ത്തും അപകടകരമായ ദിശയിലേക്കാണ്. നിക്ഷേപത്തിന് തീര്‍ത്തും യോജിച്ച സാഹചര്യമല്ല നിലവിലുള്ളത്. അതു മാത്രമല്ല, രത്തെ നിക്ഷേപിച്ച പണം എന്നു പിന്‍വലിക്കാനാകുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യമാണ് ഇന്നുള്ളത്.

സര്‍ക്കാര്‍ പല ഉദാര വത്കരണ നടപടികള്‍ പ്രഖ്യാപിച്ചിട്ടും വേണ്ടത്ര വിദേശ നിക്ഷേപം എത്തുന്നില്ല. ചെറുകിട നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വാങ്ങിയതിനുശേഷം വിപണി ചില കമ്പനികളുടെ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയാണ് നീങ്ങുന്നത്.

English summary
Many small investors stay away from Indian share market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X