കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവസ്ഥ നിരീക്ഷിക്കാന്‍ ഇന്‍സാറ്റ്‌-3ഡി

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ലൂര്‍: ഇന്ത്യയുടെ അത്യാധുനിക കാലവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ്‌-3ഡി വിജയകരമായി വിക്ഷേപിച്ചു.ഫ്രഞ്ച്‌ ഗയാനയിലെ കോറുവില്‍ നിന്ന്‌ 2013 ജൂലായ്‌ 26 ന്‌ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.23 നാണ്‌ ഉപദ്രഹം വിക്ഷേപിച്ചത്‌. കാലാവസ്ഥ പ്രവചന മേഖലയിലും പ്രകൃതി ദുരന്തങ്ങള്‍ മുന്‍ കൂട്ടി അറിയിക്കാനും പുതിയ ഉപഗ്രഹം സഹായകമാകും.

യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഏരിയന്‍ 5 റോക്കറ്റാണ്‌ ഇന്‍സാറ്റ്‌-3ഡിയെ ഭ്രമണപഥത്തില്‍ എത്തിച്ചത്‌. യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുടെ ആല്‍ഫസാറ്റ്‌ ഉപഗ്രഹങ്ങശും ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്‌. യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സി സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഏറ്റവും വിലയ കൃത്രിമ ഉപഗ്രമാണിത്‌. വാര്‍ത്താവിനിമയ ഉപഗ്രഹമാണ്‌ ആല്‍ഫാസാറ്റ്‌. ഇന്‍മാര്‍സാറ്റ്‌ എന്ന സ്വകാര്യ ഏജന്‍സിയാണ്‌ ആല്‍ഫാസാറ്റിന്റെ നിര്‍മാണത്തിലെ പങ്കാളികള്‍.

ഇന്‍സാറ്റ്‌-3ഡി വിജയകരമായി വിക്ഷേപിച്ചുവെന്നും. ഉപഗ്രഹത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ഹാസനിലെ നിരീക്ഷണ നിലയത്തില്‍ ലഭിച്ചുതുടങ്ങിയതായും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ.രാധാകൃഷ്‌ണന്‍ അറിയിച്ചു. പ്രൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണുന്നതിനും കാലാവസ്ഥാ നിരീക്ഷണത്തിനും അടുത്ത ഏഴുവര്‍ഷങ്ങളില്‍ ഇന്‍സാറ്റ്‌-3ഡി വളരെ അധികം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

2060 കിലോയാണ്‌ ഇന്‍സാറ്റ്‌-3ഡിയുടെ ഭാരം. പുതിയതായി വികസിപ്പിച്ചെടുത്ത 19 ചാനല്‍ സൗണ്ടറുമായാണ്‌ ഉപഗ്രഹം വിക്ഷേപിച്ചത്‌.

English summary
India's advanced meteorological satellite INSAT-3D was successfully launched by an European rocket from the spaceport of Kourou in French Guiana Friday, giving a boost to weather forecasting and disaster warning services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X