മോഡിയും രാഹുലും പ്രധാനമന്ത്രിയാകരുത്: അണ്ണാ ഹസാരെ
ഫറൂഖാബാദ്: പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ രാഹുല്‍ ഗാന്ധിയോ നരേന്ദ്ര മോഡിയോ യോഗ്യരല്ലെന്ന് അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ അണ്ണാ ഹസാരെ.
ഉത്തരവാദപ്പെട്ട ചുമതലയേറ്റെടുക്കാന്‍ രണ്ടു പേരും യോഗ്യരല്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. ജനതന്ത്ര യാത്രയുടെ ഭാഗമായാണ് ഹസാരെ ഫറൂഖാബാദിലെത്തിയത്.

ലോകായുക്ത നിയമനത്തില്‍ നടത്തിയ ഇടപെടലുകള്‍ മാത്രം മതി മോഡിയുടെ നിലപാടുകള്‍ മനസ്സിലാകാന്‍. അഴിമതിയും സ്വജനപക്ഷപാതവുമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യക്ക് സമ്മാനിക്കുന്നത്.
അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ രണ്ടാംഘട്ടപ്രവര്‍ത്തനങ്ങള്‍ ജന്തര്‍മന്ദറില്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണ് അണ്ണ യാത്ര നടത്തുന്നത്. ശീതീകരിച്ച മുറിയിലിരിക്കുന്നവര്‍ക്ക് പട്ടിണിയെ കുറിച്ച് പറയാന്‍ കഴിയില്ല. 33 രൂപയുണ്ടെങ്കില്‍ ഒരാളുടെ വയറുനിറയില്ല.
പ്രശസ്ത സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ അമര്‍ത്യാ സെന്നും മോഡിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.
രാഹുല്‍ ഗാന്ധിയോ മോഡിയോ പ്രധാനമന്ത്രിയാകുന്നതിനോട് യോജിപ്പില്ലെന്ന് സാമ്പത്തിക വിദഗ്ധനായ ജഗദിഷ് ഭഗവതിയും അറിയിച്ചിരുന്നു. സിഎന്‍എന്‍-ഐബിഎന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications