ബലാത്സംഗം അനുവദിച്ചില്ല,പെണ്‍കുട്ടിയെ ചുട്ടുകൊന്നു

തുന്നല്‍ പഠിയ്ക്കാനായി അടുത്ത വീട്ടിലെത്തിയ പെണ്‍കുട്ടിയെ കൂട്ടുകാരിയുടെ സഹോദരനായ മുഹമ്മദ് ഇംതിയാസ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടി ശക്തമായ ചെറുത്ത്‌നില്‍പ്പ് നടത്തിയതോടെ യുവാവ് വീട്ടിലുണ്ടായിരുന്ന പെട്രോള്‍ കുട്ടിയുടെ തലയിലൂടെ ഒഴിയ്ക്കുകയായിരുന്നു. തീ കൊളുത്തിയതിനു ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു.
80 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ഷൈഖ് സെയ്ദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിനിടെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പരാതിയുയര്‍ത്തിയിട്ടുണ്ട്.
ഇസ്ലാമിക രാജ്യമായ പാകിസ്താനില്‍ യാഥാസ്ഥിക വാദികളായ താലിബാന് ശക്തമായ സ്വാധീനമുണ്ട്. സ്ത്രീകള്‍ മാര്‍ക്കറ്റിലും മറ്റും ഒറ്റയ്ക്ക് പോകുന്നത് അശ്ലീലമാണെന്ന് പറഞ്ഞ് ഒരു മുസ്ലീം പണ്ഡിതന്‍ ഇത്തരം യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ട് അധിക ദിവസങ്ങളായിട്ടില്ല.












Click it and Unblock the Notifications