കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവേഷണബിരുദത്തിന് പണം; പ്രബന്ധങ്ങള്‍ പിടിച്ചെടുത്തു

  • By Soorya Chandran
Google Oneindia Malayalam News
Fake Degree

ഷില്ലോങ്: പണംവാങ്ങി ഗവേഷണ ബിരുദം നല്‍കിയിരുന്ന മേഘാലയിലെ സിഎംജെ സര്‍വ്വകലാശാലയില്‍ നിന്ന് 7000 ല്‍ അധികം ഗവേഷണ പ്രബന്ധങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഗവേഷണ ബിരുദങ്ങള്‍ക്ക് പുറമെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ നല്‍കിയിരുന്നതായാണ് അറിവ്.

മേഘാലയ ഗവര്‍ണറുടെ സെക്രട്ടേറിയറ്റും പോലീസും ചേര്‍ന്ന് സര്‍വ്വകലാശാലക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട്(എഫ്‌ഐആര്‍) തയ്യാറാക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റ് ചാന്‍സലര്‍ ആയ ചന്ദ്ര മോഹന്ഡ ഝാക്കെതിരെ തട്ടിപ്പിന് കേസെടുത്തു.

ഷില്ലോങിലേയും ജോറാബട്ടിലേയും യൂണിവേഴ്‌സിറ്റ് കാമ്പസുകളില്‍ നിന്നായാണ് ഗവേഷണ പ്രബന്ധങ്ങള്‍ പിടിച്ചെടുത്തതെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2009 ലെ സംസ്ഥാന നിയപ്രകാരം 2010 ഒക്ടോബറിലാണ് സ്വകാര്യ മേഖലയില്‍ സര്‍വ്വകലാശാല പ്രവര്‍ത്തനം തുടങ്ങിയത്. ചുരുങ്ങിയ കാലത്തിനിടക്ക് അത്രയധികം ഗവേഷണ ബിരുദങ്ങളാണ് സര്‍വ്വകലാശാല നല്‍കിയത്. ഗവേഷണ ബിരുദത്തിന് 1.27 ലക്ഷം രൂപ വച്ചാണ് ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും സര്‍വ്വകലാശാല ഈടാക്കിയിരുന്നത്. കല്‍ക്കത്തയില്‍ നിന്നാണ് ഗവേഷണ ബിരുദങ്ങള്‍ തയ്യാറാക്കി എത്തിച്ചിരുന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. 2012-2013 അക്കാദമിക് വര്‍ഷത്തില്‍ മാത്രം 434 വിദ്യാര്‍ത്ഥികള്‍ക്കാണ് യൂണി വേഴ്‌സിറ്റ് ഗവേഷണ ബിരുദം നല്‍കിയത്.

സിഎംജെ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച മുന്‍ മേഘാലയ ഗവര്‍ണര്‍ ആര്‍ എസ് മൂശഹാരയാണ് പല ക്രമക്കേടുകളും കണ്ടെത്തിയത്. സര്‍വ്വകലാശാല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സര്‍വ്വകലാശാല സര്‍ക്കാര്‍ ഏറ്റെടുക്കാതിര്കകാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് വി്ദ്യാഭ്യാസ വകുപ്പിന്റെ ചുമതല കൂടിയുള്ള ഉമമുഖ്യമന്ത്രി ആര്‍ സി ലാലു കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ യുഡിസി ഒമ്പതംഗ സമിതിയെ നിയമിച്ചു. യുജിസിയുടെ നിയമങ്ങള്‍ ലംഘിച്ച് സിഎംജെ യൂണിവേഴ്‌സിറ്റി ഇന്ത്യക്കകത്തും പുറത്തും വിദൂര പഠന കേന്ദ്രങ്ങളും നടത്തുന്നുണ്ട്.

English summary
Over 7,000 Ph.D theses were seized from Meghalaya's private controversial CMJ University, accused of fraud and selling fake degrees, police said Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X