പീഡനം, ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

അധ്യാപകന്റെ പീഡനത്തിനിരയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ അയച്ചിട്ടും അധ്യാപകന്‍ അത് സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്നതും ഏറെ വിവാദങ്ങളുയര്‍ത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി സസ്‌പെന്‍ഷന്‍ നോട്ടിസ് വീടിനു മുന്നില്‍ പതിക്കുകയായിരുന്നു.
ഇനിയും ഈ അപമാനവും പീഡനവും സഹിക്കാന്‍ കഴിയില്ലെന്ന് എഴുതിവെച്ച് ജൂലായ് 18നാണ് അധ്യാപിക വിഷം കഴിച്ചത്. ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞു തടിച്ചു കൂടിയ നാട്ടുകാര്‍ സ്‌കൂള്‍ പിക്കറ്റ് ചെയ്തു.
ഇതിനെ തുടര്‍ന്ന് അധികൃതര്‍ ഡിപ്പാര്‍ട്ട് തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications