കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം, ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

Rape
കുംഭകോണം: അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട്ടിലെ കുംഭകോണത്തുള്ള തുക്കാച്ചി പഞ്ചായത്ത് സ്‌കൂളിലെ പ്രധാന അധ്യാപകനെതിരേയാണ് പരാതിയുയര്‍ന്നത്.

അധ്യാപകന്റെ പീഡനത്തിനിരയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ അയച്ചിട്ടും അധ്യാപകന്‍ അത് സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്നതും ഏറെ വിവാദങ്ങളുയര്‍ത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി സസ്‌പെന്‍ഷന്‍ നോട്ടിസ് വീടിനു മുന്നില്‍ പതിക്കുകയായിരുന്നു.

ഇനിയും ഈ അപമാനവും പീഡനവും സഹിക്കാന്‍ കഴിയില്ലെന്ന് എഴുതിവെച്ച് ജൂലായ് 18നാണ് അധ്യാപിക വിഷം കഴിച്ചത്. ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞു തടിച്ചു കൂടിയ നാട്ടുകാര്‍ സ്‌കൂള്‍ പിക്കറ്റ് ചെയ്തു.

ഇതിനെ തുടര്‍ന്ന് അധികൃതര്‍ ഡിപ്പാര്‍ട്ട് തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

English summary
The headmaster of a panchayat school in Tukkachi village has been suspended for allegedly sexually torturing a woman teacher, who later tried to commit suicide by consuming poison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X