ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

നഴ്‌സായി ജോലി ചെയ്യുന്ന യുവതി ചര്‍ച്ച് ഗേറ്റ് സ്‌റ്റേഷനില്‍ നിന്നാണ് വണ്ടിയില്‍ കയറിയത്. അതിരാവിലെയായതിനാല്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റ് മറ്റു യാത്രക്കാരാരും ഉണ്ടായിരുന്നില്ല. മഹാലക്ഷ്മി സ്റ്റേഷനില്‍ നിന്നാണ് യുവാവ് ലേഡിസ് കംപാര്‍ട്ട്‌മെന്റില്‍ കയറിയത്.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ഇയാള്‍ യുവതിയെ കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചു. യുവതി ഉച്ചത്തില്‍ ബഹളം വെച്ചത് അടുത്ത കംപാര്‍ട്ട്‌മെന്റിുകളിലെ യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടു. തൊട്ടടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയതോടെ മറ്റു കംപാര്‍ട്ടുമെന്റുകളില്‍ നിന്നും ആളുകളെത്തി യുവാവിനെ പിടികൂടി.
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചുവരികയാണ്. മദ്യവും അശ്ലീല സിനിമകളുമാണ് ഇതിനു കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്.
ദില്ലി കൂട്ടമാനഭംഗത്തിനു ശേഷം ഇത്തരം കേസുകളില്‍ മാധ്യമ ശ്രദ്ധ വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് ക്രിയാത്മകമായ നടപടികളും ബോധവത്കരണ നീക്കങ്ങളും ഇല്ലാത്തതാണ് പീഡനം തുടര്‍ക്കഥയാകാന്‍ കാരണമെന്ന് സ്ത്രീ സംഘടനകള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications