കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു തിര. ബിജെപിക്ക് മുന്‍തൂക്കമെന്ന് സര്‍വ്വേ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: 2014 ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയോ കോണ്‍ഗ്രസോ ഒറ്റക്ക് ഭൂരിപക്ഷം നേടില്ലെന്ന് സര്‍വ്വേ. എന്നാല്‍ ബിജെപി കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പറയുന്നു. സിഎന്‍എന്‍ ഐബിഎന്‍ ചാനലും ദ ഹിന്ദു പത്രവും സിഎസ്ഡിഎസുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേ പ്രകാരമാണിത്. 2013 ജൂലായില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്തായിരിക്കും ഫലം എന്നത് സംബന്ധിച്ചായിരുന്നു സര്‍വ്വേ.

ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ടിന്(എന്‍ഡിഎ) 172 മുതല്‍ 180 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎക്ക് 149 മുതല്‍ 157 സീറ്റുകള്‍ വരെയേ ലഭിക്കു. ബാക്കി വരുന്ന 147 മുതല്‍ 155 വരെയുള്ള സീറ്റുകളായിരിക്കും സത്യത്തില്‍ അടുത്ത സര്‍ക്കാരിന്റെ രൂപീകരണത്തെ നിശ്ചയിക്കുക.

BJP Flag

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഓട്ടത്തില്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയേക്കാള്‍ ഒരുപാട് മുന്നിലാണ് ബിജെപിയുടെ നരേന്ദ്ര മോഡി എന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.19 ശതമാനം ആളുകള്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുമ്പോള്‍ രാഹുലിനെ വെറും 12 ശതമാനം പേര്‍ മാത്രമേ പിന്‍തുണക്കുന്നുള്ളു. തൊട്ടു പിറകില്‍ ഉള്ളത് ആറ് ശതമാനത്തിന്റെ പിന്‍തുണയുള്ള മന്‍മോഹന്‍ സിങും മൂന്ന് ശതമാനത്തിന്റെ പിന്‍തുണയുള്ള മായാവതിയുമാണ്. രണ്ട് ശതമാനം പേര്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയേയും പിന്‍തുണക്കുന്നുണ്ട്.

ഉത്തരേന്ത്യയില്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ പ്രിയം നരേന്ദ്ര മോഡിയെയാണ്. ഇന്ത്യയുടെ മധ്യഭാഗത്തും, പടിഞ്ഞാറ് ഭാഗത്തും ഒക്കെ മോഡി രാഹുലിനേക്കാള്‍ പ്രസിദ്ധനും അഭികാമ്യനുമാണ്. എന്നാല്‍ തെക്കേ ഇന്ത്യയിലേക്ക് വരുമ്പോള്‍ സഥിതി മാറും. ഇവിടെ മോഡിക്ക് വലിയ ആരാധകരില്ല. മുസ്ലീം വോട്ടര്‍മാരുടെ ഇടയിലും മോഡിയേക്കാള്‍ സ്വാധീനം രാഹുല്‍ ഗാന്ധിക്കാണ് ഉള്ളത്.

2009 ലെ പൊതു തിരഞ്ഞെടുപ്പിലെ ജനസമ്മിതിവച്ച് നോക്കുന്പോള്‍ മോഡി ഇപ്പോള്‍ തന്നെ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ തവണ മോഡിയുടെ പിന്തുണ വെറും രണ്ട് തമാനം മാത്രമായിരുന്നു. അതാണ് സര്‍വ്വേയില്‍ 19 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. രാഹുലിന്റെ ജനപിന്തുണയും ഉയര്‍ന്നിട്ടുണ്ട് എന്ന കാര്യം പരിഗണിക്കാതിരിക്കാനാവില്ല. കഴിഞ്ഞ തവണ ആറ് ശതമാനം ഉണ്ടായിരുന്നത് ഇത്തവണ 12 ശതമമാനമായി. മന്‍മോഹന്‍ സിങിന്റെ ജനപിന്തുണയാണ് ശരിക്കും ഇടിഞ്ഞത്. കഴിഞ്ഞ തവണ 18 ശതമാനം പേര്‍ അദ്ദേഹത്തെ പിന്‍തുണച്ചോള്‍ ഇത്തവണ അത് വെറും ആറ് ശതമാനം മാത്രമായി.

യുപിഎ യില്‍ കോണ്‍ഗ്‌സ് 131 മുതല്‍ 139 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ കണക്കാക്കുന്നത്. ബിജെപി 156 മുതല്‍ 164 സീറ്റുകള്‍ വരെ നേടിയേക്കും. പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി ആകുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. സിപിഎം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍ ഇത്തവണ 22 മുതല്‍ 28 സീറ്റുകള്‍ വരെയേ പ്രതീക്ഷിക്കാനാകൂ എന്നും സര്‍വ്വേ പറയുന്നു.

English summary
An election survey jointly conducted by CNN-IBN, CSDS and The Hindu reveals that the BJP-led NDA could win 172-180 seats and the Congress-led UPA could secure 149 to 157 seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X