ജോലിക്ക് വേണ്ടി മകന്‍ അച്ഛനെ കൊന്നു

പാറ്റ്‌ന: റെയില്‍വേയില്‍ ജോലി കിട്ടുന്നചിന് വേണ്ടി സ്വന്തം അച്ഛനെ വാടകക്കൊലയാളിയെ വിട്ട് കൊന്ന യുവാവ് അറസ്റ്റില്‍. ബീഹാറിലെ മുങ്കര്‍ ജില്ലയിലെ പതാം ഗ്രാമത്തിലാണ് സംഭവം നടന്നത്.
ജമല്‍പുര്‍ റെയില്‍വേ വര്‍ക്ക് ഷോപ്പിലെ സീനിയര്‍ ടെക്‌നീഷ്യന്‍ ആയിരുന്ന ഉപേന്ദ്ര മണ്ഡല്‍ ആണ് 2013 ജൂലായ് 18 ന് കൊല്ലപ്പെട്ടത്. ഗര്‍ഹി വില്ലേജിലെ താമസക്കാരനായ അനില്‍ കുമാര്‍ എന്ന വാടക്കൊലയാളിയാണ് ഉപേന്ദ്ര മണ്ഡലിന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഉപേന്ദ്ര മണ്ഡലിന്റെ മകന്‍ സദാനന്ദ് മണ്ഡലാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്.
റെയില്‍ വേ ഉദ്യോഗസ്ഥാനായ പിതാവ് സര്‍വ്വീസിലിരിക്കെ മരിച്ചാല്‍ തനിക്ക് ആ ജോലികിട്ടുമെന്ന പ്രതീക്ഷയിലാണ് അച്ഛനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് സദാനന്ദ് മണ്ഡല്‍ പോലീസിനോട് സമ്മതിച്ചു. ഉപേന്ദ്ര മണ്ഡലിന്റെ മൂന്നുമക്കളില്‍ മൂത്ത ആളാണ് സദാനന്ദ്. അച്ഛന്‍ മരിക്കുമ്പോള്‍ തനിക്ക് തനിക്ക് ജോലികിട്ടും എന്ന ഉറപ്പിലായിരുന്നു സദാനന്ദ്.
വാടക കൊലയാളിയായ അനില്‍കുമാറുമായി 50000 രൂപക്കാണ് കരാര്‍ ഉറപ്പിച്ചിരുന്നത്. 10000 രൂപ അഡ്വാന്‍സ് ആയി നല്‍കുകയും ചെയ്തിരുന്നു. കൊലപാതകി ഉപയോഗിച്ച മൊബൈല്‍ ഫോണും ബൈക്കും പോലീസ് സമീപ ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മുങ്കര്‍ ജില്ലയിലെ ഹവേലി ഖരഗ്പുര്‍ സ്വദേശികളാണ് മണ്ഡല്‍ കുടംബം. ജോലിയുടെ ഭാഗമായാണ് ഉപേന്ദ്ര മണ്ഡല്‍ പതാമിലേക്ക് താമസം മാറ്റിയത്. ഇവിടെ ഒരു വാടകവീട്ടിലായിരുന്നു ഉപേന്ദ്ര വര്‍മയും കുടുംബവും താമസിച്ചിരുന്നത്.












Click it and Unblock the Notifications