Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍ വാതുവയ്പ്പില്‍ ശ്രീ ഇരുപത്തിയൊമ്പതാം പ്രതി

ദില്ലി: ഐപിഎല്‍ ആറാം സീസണിലെ വാതുവയ്പ്പ് കേസില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളിതാരം എസ് ശ്രീശാന്ത് ഇരുപത്തിയൊമ്പതാം പ്രതി. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അജിത് ചാന്ദിലാണ് കേസിലെ ഒന്നാം പ്രതി. ഇവരുള്‍പ്പടെ 33 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

വാതുവയ്പ്പ് നടന്നത് ശ്രീശാന്തിന്റെ പൂര്‍ണ അറിവോടെയാണെന്ന് ദില്ലി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് പുറമെ മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യമായ മക്കോക്കയും ശ്രീശാന്തിനെതിരെ ചുമത്തിയിട്ടുണ്ട്. വാതുവയ്പ്പിലെ ഇടനിലക്കാരനും ശ്രീശാന്ത്രിന്റെ സുഹൃത്തുമായി ജിജി ജനാര്‍ദ്ദനനുമായി ശ്രീ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും സിസിടിവി ദൃശ്യങ്ങളും കുറ്റപത്രത്തിനൊപ്പം ഹാജരാക്കും.

Sreesanth

അതേ സമയം, ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഒത്തുകളി നിരക്ക് നിശ്ചയിച്ചത് ദാവൂദ് ഇബ്രാഹിമാണ്. ഇടനിലക്കാരെയും വാതുവ്പ്പുകാരെയും നിയന്ത്രിച്ചത് ദാവൂദിന്റെ കൂട്ടാളികളാണെന്നും ഒത്തുകളിക്കുന്നതിന് ഇവര്‍ താരങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ബോളിവുഡ് സംഗീത സംവിധായകനായ നദീം സൈഫിഅക്തറിനെ കൊലപ്പെടുത്തുന്നതു സംബന്ധിച്ച ഫോണ്‍ സംഭാഷണം ചോര്‍ത്തിയപ്പോഴാണ് പൊലീസിന് ഐപിഎല്‍ വാതുവയ്പ്പിന്റെ സൂചന ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+