അഡ്വ. ഫെനി സരിതയുടെ വക്കാലത്ത് ഒഴിഞ്ഞു

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുടെ വക്കാലത്ത് ഏറ്റെടുത്തതു മുതല്‍ കുടുംബത്തിന് ബുന്ധിമുട്ടുണ്ടാകുന്നുണ്ടെന്നും തന്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും ഫെനി പറഞ്ഞു. സരിതയുടെ രഹസ്യ മൊഴിയിലെ പ്രമുഖരെ കുറിച്ചുള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഒത്തുകളിച്ചെന്ന് ഇദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ഏറെ മനോവേദനയുണ്ടാക്കിയെന്നും ഈ സാഹചര്യത്തിലാണ് വക്കാലത്ത് ഒഴിയുന്നതെന്നും ഫെനി പറഞ്ഞു. വക്കാലത്ത് ഒഴിയുന്നതിന്റെ രേഖകള്‍ ഉടനെ ഹാജരാക്കും
സരിതയുടെ മൊഴി എഴുതി വാങ്ങുന്നതില്‍ നിന്ന് ഫെനിയെ കോടതി ഒഴിവാക്കിയിരുന്നു. സരിതയുടെ മൊഴി നല്‍കുന്നതില്‍ അഭിഭാഷകന്‍ സ്വാധിനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തികകുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം സിജെഎം കോടതിയുടേതായിരുന്നു നടപടി. അഭിഭാഷകന്‍ പ്രതിയെ ചൂഷണം ചെയ്യുന്നതായും പ്രതിയുടെ അവസ്ഥ മുതലെടുക്കാന്‍ ശ്രമിച്ചതായും കോടതി വ്യക്തമാക്കി.
തുടര്‍ന്ന് സരിതയെ കാണാന്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ ഫെനി എത്തിയങ്കിലും ജയില്‍ അധികൃതര്‍ അദ്ദേഹത്തെ വിലക്കുകയായിരുന്നു.












Click it and Unblock the Notifications