Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭയിലേക്ക് വരാന്‍ താത്പര്യമില്ല;ചെന്നിത്തല

Ramesh Chennithala
ദില്ലി: മന്ത്രിസഭയിലേക്ക് വരാന്‍ താത്പര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വീണ്ടും ആവര്‍ത്തിച്ചു. ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്കിനെ അറിയിച്ചു. മന്ത്രിസഭാ പ്രവേശനത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേ സമയം, രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ചേരണം എന്ന് തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മന്ത്രിസഭയിലേക്ക് ചെന്നിത്തലയെത്തിയാല്‍ അത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കൂടെ മോശമാകുമെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം.

ഒരുമണിക്കുറോളും മുകള്‍വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തി പുറത്തു വന്നതിനുശേഷം തന്റെ മന്ത്രിസഭാ പ്രവേശനത്തെ കുറിച്ച് ചര്‍ച്ചചെയ്തില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയായിരുന്നു ചെന്നിത്തല. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തെ ധരിരപ്പിച്ചതായി ചെന്നിത്തല പറഞ്ഞു. അതേ സമയം മന്ത്രിസഭാ പുനസംഘടനാ വിഷയം ചര്‍ച്ചചെയ്തിട്ടില്ല.

സെപ്റ്റംബര്‍ ആദ്യവാരം സോണിയാ ഗാന്ധി കേരളത്തിലെത്തും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയും വാസ്‌നിക്കുമായ് നടത്തിയെന്നും ചെന്നിത്തല കൂട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+