കോട്ടയത്ത് 5കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കോട്ടയം: അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ കഞ്ചാവ് വേട്ടയിലാണ് ഉടുമ്പന്‍ചോല പാണ്ടിമാക്കല്‍ ബിജുമോന്‍ പിടിയിലായത്. ശനിയാഴ്ച രാവിലെ കോട്ടയം കെഎസ്ആര്‍ടിസ് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. ബിജുവിന്റെ കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് ചാക്കില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന അഞ്ച് കിലോ കഞ്ചാവ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
രാവിലെ കോട്ടയം ബസ് സ്റ്റാന്റില്‍ കഞ്ചാവുമായി ഒരാള്‍ എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. ഇതേ തുടര്‍ന്ന് എക്‌സൈസ് സംഘം കോട്ടയം കെസ്ആര്‍ടിസി ബസ് സ്റ്റാന്റിലും നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റിലും മഫ്തിയില്‍ കാത്തു നില്‍ക്കുകയായിരുന്നു.
കോട്ടയത്തെ കുമളി ബസില്‍ നിന്നിറങ്ങിയ ബിജു കഞ്ചാവുമായി റോഡിലേക്ക് വരുമ്പോള്‍ സംശയം തോന്നിയ എക്‌സൈസ് സംഘം ഇയാളെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. നാഗമ്പടത്തുള്ള ഒരു കച്ചവടക്കാരന് നല്‍കാന്‍ കമ്പംമേട്ടില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ബിജുമോന്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിന് മുമ്പും നാഗമ്പടത്ത് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. നാഗമ്പടത്തെ കച്ചവടക്കാരനെകുറിച്ചുള്ള വിവരം അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications