3സ്ത്രീകളെ 10വര്‍ഷം തടവിലിട്ട് പീഡിപ്പിച്ചു

ഏരിയല്‍ കാസ്‌ട്രോ തടവിലാക്കിയ മൂന്ന് സ്ത്രീകള്‍ രണ്ടുമാസം മുമ്പ് രക്ഷപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. ജിന ഡി ജീസസ്, അമാന്‍ഡ ബെറി, മിഷേല്‍ നൈറ്റ് എന്നീ സ്ത്രീകളെയാണ്, ഇവര്‍ക്ക് യഥാക്രമം 14,16,20 വയസ്സ് പ്രായമുള്ളപ്പോള്‍ കാസ്‌ട്രോ തട്ടിക്കൊണ്ടുപോയത്. 2002നും 2004നും ഇടയിലാണ് സംഭവം. അമന്‍ഡ എന്ന സ്ര്തീയില്‍ ഇയാള്‍ക്ക് ഒരു കുട്ടിയും ജനിച്ചിട്ടുണ്ട്.
മൂന്ന് സ്ര്തീകളെയും പ്രതി തടവില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചു. കുറ്റം കാസ്‌ട്രോള്‍ സമ്മതിച്ചു.
കഴിഞ്ഞ മാസമാണ് തടവിലായ മൂന്ന് സ്ത്രീകളും ഇയാളില്‍ നിന്ന് രക്ഷപ്പെട്ടത്. കാസ്‌ട്രോ പുറത്ത് പോയ സമയത്ത് മൂവരും വാതിലില്‍ ശക്തമായി തട്ടിയതിനെ തുടര്‍ന്ന് അയല്‍വാസി എത്തി വാതില്‍ തുറന്ന് കൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.


Click it and Unblock the Notifications