കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3സ്ത്രീകളെ 10വര്‍ഷം തടവിലിട്ട് പീഡിപ്പിച്ചു

  • By Aswathi
Google Oneindia Malayalam News

rape accused
ക്ലീവ്‌ലാന്റ്: മൂന്ന് സ്ര്തീകളെ പത്ത് വര്‍ഷത്തിലേറെക്കാലം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച 53കാരന് ജീവപര്യന്തം തടവ് ശിക്ഷ. ഏരിയല്‍ കാസ്‌ട്രോ എന്ന പ്രതിക്കെതിരെയാണ് അമേരിക്കന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റം സമ്മതം നടത്തിയതിനെ തുടര്‍ന്ന് വധശിക്ഷ നല്‍കുന്നത് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പ്രതിക്ക് പരോള്‍ ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കാസ്‌ട്രോയുടെ സ്വത്തുക്കള്‍ കോടതി കണ്ട് കെട്ടും.

ഏരിയല്‍ കാസ്‌ട്രോ തടവിലാക്കിയ മൂന്ന് സ്ത്രീകള്‍ രണ്ടുമാസം മുമ്പ് രക്ഷപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. ജിന ഡി ജീസസ്, അമാന്‍ഡ ബെറി, മിഷേല്‍ നൈറ്റ് എന്നീ സ്ത്രീകളെയാണ്, ഇവര്‍ക്ക് യഥാക്രമം 14,16,20 വയസ്സ് പ്രായമുള്ളപ്പോള്‍ കാസ്‌ട്രോ തട്ടിക്കൊണ്ടുപോയത്. 2002നും 2004നും ഇടയിലാണ് സംഭവം. അമന്‍ഡ എന്ന സ്ര്തീയില്‍ ഇയാള്‍ക്ക് ഒരു കുട്ടിയും ജനിച്ചിട്ടുണ്ട്.

മൂന്ന് സ്ര്തീകളെയും പ്രതി തടവില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചു. കുറ്റം കാസ്‌ട്രോള്‍ സമ്മതിച്ചു.

കഴിഞ്ഞ മാസമാണ് തടവിലായ മൂന്ന് സ്ത്രീകളും ഇയാളില്‍ നിന്ന് രക്ഷപ്പെട്ടത്. കാസ്‌ട്രോ പുറത്ത് പോയ സമയത്ത് മൂവരും വാതിലില്‍ ശക്തമായി തട്ടിയതിനെ തുടര്‍ന്ന് അയല്‍വാസി എത്തി വാതില്‍ തുറന്ന് കൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.

English summary
A man accused of imprisoning three women in his home and subjecting them to rapes and beatings for a decade avoided the death penalty, pleading guilty in a deal that will keep him in prison for life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X