കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്ക് അഭ്യാസി പോലീസിന്റെ വെടിയേറ്റ് മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബൈക്കുകൊണ്ട് റോഡില്‍ അഭ്യാസം കാണിച്ച യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2013 ജൂലായ് 28 ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനും രണ്ടേ കാലിനും ഇടയില്‍ ദില്ലിയിലെ വിന്‍ഡ്‌സര്‍ പ്ലേസില്‍ വെച്ചായിരുന്നു സംഭവം.

കരണ്‍ പാണ്ഡെ എന്ന യുവാവാണ് മരിച്ചത്. റോഡില്‍ 30 ഓളം യുവാക്കള്‍ ബൈക്കുകള്‍കൊണ്ട് സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. യുവാക്കളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. പോലീസിന് നേരെ കല്ലേറ് നടത്തി. പോലീസ് വാന്‍ നശിപ്പിച്ചു.

തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്. ആദ്യം മുന്നറിയിപ്പ് നല്‍കി ആകാശത്തേക്ക് വെടിവെച്ചെങ്കിലും യുവാക്കള്‍ പിന്‍മാറാന്‍ തയ്യാറായില്ല. പോലീസുകാരുടെ മുന്നില്‍വച്ച് പിന്നെയും അഭ്യാസം തുടര്‍ന്നപ്പോള്‍ ബൈക്കിന്റെ ടയറിനെ ലക്ഷ്യംവച്ച് വെടിവച്ചതായിരുന്നു. നിര്‍ഭാഗ്യവശാല്‍ കരണ്‍ പാണ്ഡെക്കാണ് വെടികൊണ്ടത്.

പൂനിത് ശര്‍മ എന്ന യുവാവിന്റെ ബൈക്കിന് പുറകില്‍ ഇരിക്കുകയായിരുന്നു കരണ്‍ . ഇയാളുടെ പുറത്താണ് വെടിയേറ്റത്. ബൈക്കില്‍ നിന്ന് രണ്ട് പേരും തെറിച്ചുവീണു. ഉടന്‍ തന്നെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലെത്തിച്ചെങ്കിലും കരണ്‍ പാണ്ഡെ മരിച്ചിരുന്നു. പരിശോധനയില്‍ പൂനം ശര്‍മ മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ ചില പോലീസുകാര്‍ക്കും പരിക്കേറ്റു.

English summary
One young biker was killed while another was injured in police firing in the wee hours here on Sunday, police sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X