ശസ്ത്രക്രിയയിലൂടെ നീക്കിയത് 10 കിലോയുള്ള മുഴ

ഹൈദരാബാദ്: കാന്‍സര്‍ രോഗിയുടെ തുടയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കിയ മുഴയുടെ തൂക്കം 10 കിലോ ഗ്രാം. ഹൈദരാബാദ് സ്വദേശിയായ പാര്‍ത്ഥസാരഥി എന്നയാളുടെ കാലില്‍ നിന്നാണ് ഇത്രയും വലുപ്പമുള്ള മുഴ എടുത്തുകളഞ്ഞത്.
72 വയസ്സുകാരനായ പാര്‍ത്ഥസാരഥി ഏതാണ്ട് അഞ്ച് വര്‍ഷമായി സിനോവിയല്‍ സാര്‍കോമ എന്ന തരം ക്യാന്‍സര്‍ രോഗബാധിതനായിരുന്നു. കയ്യിന്റേയോ കാലിന്റേയോ കഴുത്തിന്റേയോ സന്ധികളില്‍ ഉണ്ടാകുന്ന കാന്‍സറാണ് സിനോവിയല്‍ സാര്‍കോമ.
ഇടത് തുടയില്‍ ഒരു ചെറുനാരങ്ങയുടെ വലുപ്പത്തിലുള്ള മുഴയായിട്ടാണ് പാര്‍ത്ഥസാരഥിക്ക് ക്യാന്‍സര്‍ തുടങ്ങിയത്. പിന്നീടത് വലുതാകാന്‍ തുടങ്ങി. നടക്കാന്‍ പോലും ആകാത്ത സ്ഥിതിയായി. നിരവധി ഡോക്ടര്‍മാരെ കാണിച്ചു. അരക്ക് കീഴ്പോട്ട് കാല് മുറിച്ചുകളയുകയല്ലാതെ മറ്റ് വഴിയില്ലെന്ന് എല്ലാ ഡോക്ടര്‍മാരും വിധിയെഴുതി.
ഡോക്ടര്‍മാരുടെ വാശിക്ക് നിന്ന് കൊടുക്കാന്‍ പാര്‍ത്ഥസാരഥിയും വീട്ടുകാരും തയ്യാറല്ലായിരുന്നു. അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവില്‍ ഹൈദരാബാദിലെ തന്നെ ഒരു ആസ്പത്രിയില്‍വച്ച് എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ 10 കിലോ തൂക്കമുള്ള മുഴ മുറിച്ചുമാറ്റി. 2013 ജൂലായ് 15 നായിരുന്നു ശസ്ത്രക്രിയ. പാര്‍ത്ഥസാരഥി ഉപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
അമേരിക്കന്‍ ഓണ്‍കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മസ്കുലോ സ്കെലിട്ടല്‍ ഓണ്‍കോളജി മേധാവി ഡോ. കിഷോര്‍ റെഡ്ഡിയായിരുന്നു പാര്‍ത്ഥസാരധിയുടെ ശസ്ത്രക്രിയ നിര്‍വ്വഹിച്ചത്. സിനോവിയല്‍ സാര്‍കോമ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താമെന്ന കാര്യം ഇപ്പോഴും പലര്‍ക്കും അറിയില്ല എന്ന് ഡോ.റെഡ്ഡി പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications