കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശസ്ത്രക്രിയയിലൂടെ നീക്കിയത് 10 കിലോയുള്ള മുഴ

  • By Soorya Chandran
Google Oneindia Malayalam News
Sarcoma

ഹൈദരാബാദ്: കാന്‍സര്‍ രോഗിയുടെ തുടയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കിയ മുഴയുടെ തൂക്കം 10 കിലോ ഗ്രാം. ഹൈദരാബാദ് സ്വദേശിയായ പാര്‍ത്ഥസാരഥി എന്നയാളുടെ കാലില്‍ നിന്നാണ് ഇത്രയും വലുപ്പമുള്ള മുഴ എടുത്തുകളഞ്ഞത്.

72 വയസ്സുകാരനായ പാര്‍ത്ഥസാരഥി ഏതാണ്ട് അഞ്ച് വര്‍ഷമായി സിനോവിയല്‍ സാര്‍കോമ എന്ന തരം ക്യാന്‍സര്‍ രോഗബാധിതനായിരുന്നു. കയ്യിന്റേയോ കാലിന്റേയോ കഴുത്തിന്റേയോ സന്ധികളില്‍ ഉണ്ടാകുന്ന കാന്‍സറാണ് സിനോവിയല്‍ സാര്‍കോമ.

ഇടത് തുടയില്‍ ഒരു ചെറുനാരങ്ങയുടെ വലുപ്പത്തിലുള്ള മുഴയായിട്ടാണ് പാര്‍ത്ഥസാരഥിക്ക് ക്യാന്‍സര്‍ തുടങ്ങിയത്. പിന്നീടത് വലുതാകാന്‍ തുടങ്ങി. നടക്കാന്‍ പോലും ആകാത്ത സ്ഥിതിയായി. നിരവധി ഡോക്ടര്‍മാരെ കാണിച്ചു. അരക്ക് കീഴ്‌പോട്ട് കാല് മുറിച്ചുകളയുകയല്ലാതെ മറ്റ് വഴിയില്ലെന്ന് എല്ലാ ഡോക്ടര്‍മാരും വിധിയെഴുതി.

ഡോക്ടര്‍മാരുടെ വാശിക്ക് നിന്ന് കൊടുക്കാന്‍ പാര്‍ത്ഥസാരഥിയും വീട്ടുകാരും തയ്യാറല്ലായിരുന്നു. അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവില്‍ ഹൈദരാബാദിലെ തന്നെ ഒരു ആസ്പത്രിയില്‍വച്ച് എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ 10 കിലോ തൂക്കമുള്ള മുഴ മുറിച്ചുമാറ്റി. 2013 ജൂലായ് 15 നായിരുന്നു ശസ്ത്രക്രിയ. പാര്‍ത്ഥസാരഥി ഉപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.

അമേരിക്കന്‍ ഓണ്‍കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മസ്‌കുലോ സ്‌കെലിട്ടല്‍ ഓണ്‍കോളജി മേധാവി ഡോ. കിഷോര്‍ റെഡ്ഡിയായിരുന്നു പാര്‍ത്ഥസാരധിയുടെ ശസ്ത്രക്രിയ നിര്‍വ്വഹിച്ചത്. സിനോവിയല്‍ സാര്‍കോമ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താമെന്ന കാര്യം ഇപ്പോഴും പലര്‍ക്കും അറിയില്ല എന്ന് ഡോ.റെഡ്ഡി പറയുന്നു.

English summary
A Hyderabad native removed a tumour of 10 kg from his thigh by surgery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X