കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-പാക് ചര്‍ച്ചകള്‍ ഓഗസ്റ്റില്‍ തുടങ്ങും

  • By Soorya Chandran
Google Oneindia Malayalam News

India-pak boarder
ദില്ലി: മുടങ്ങിക്കിടക്കുന്ന ഇന്ത്യ-പാകിസ്താന്‍ ഉഭയ കക്ഷി ചര്‍ച്ചകള്‍ 2013 ഓഗസ്റ്റില്‍ വീണ്ടും തുടങ്ങും. ഇരു രാജ്യങ്ങലുടേയും ജലവകുപ്പ് സെക്രട്ടറിമാര്‍ തമ്മിലായിരിക്കും ആദ്യ ചര്‍ച്ചകള്‍ എന്ന് പ്രതീക്ഷിക്കുന്നു. വര്‍ഷങ്ങളായി തര്‍ക്കത്തില്‍ കിടക്കുന്ന വുള്ളാര്‍ ബാരേജും സര്‍ ക്രീക്കും ആയിരുക്കും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ഇതിന് ശേഷം മറ്റ് വിഷയങ്ങളിലും ചര്‍ച്ച നടക്കും.

കഴിഞ്ഞ ജനുവരിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് ഉഭയ കക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചത്. പകിസ്താനില്‍ പുതിയ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് അധികാരമേറ്റത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുപകരിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.

ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കായി പാകിസ്താന്റെ ഭാഗത്ത് നിന്ന് ചില നീക്കങ്ങള്‍ ഉള്ളതായി ഇന്ത്യാ ഗവണ്‍മെന്റ് സ്ഥിരീകിരിച്ചിട്ടുണ്ട്. ജല വിഭവ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ച പാകിസ്താനില്‍വച്ച് നടക്കാനാണ് സാധ്യത. ഇസ്ലാമാബാദില്‍ ചര്‍ച്ചക്കായി ഏതൊക്കെ ദിനങ്ങള്‍ തിരഞ്ഞെടുക്കാമെന്നതിന് പാകിസ്താന്‍ ഒരു പട്ടിക തയ്യാറാക്കി അയച്ചിട്ടുണ്ട്.

2013 ഒക്ടോബറില്‍ വിദേശ കാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താമെന്ന് പാകിസ്താന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. ഈ സമയം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്താന്‍ സന്ദര്‍ശിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടുത്ത സെപ്റ്റംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ന്യൂയോര്‍ക്കില്‍വച്ച് സന്ധിക്കും. ചര്‍ച്ചകളും നടക്കും.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനായി പാകിസ്താന്റെ പഴയ വിദേശ കാര്യ സെക്രട്ടറി ഷഹര്‍യാര്‍ ഖാനെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

English summary
The stalled Indo-Pak composite dialogue process is all set to restart in August with Islamabad proposing dates for water secretary level talks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X