വേശ്യാവൃത്തി; പെണ്‍കുട്ടികളെ രക്ഷിച്ചു
നീമുച്ച്: വേശ്യവൃത്തി തൊഴിലാക്കിയ ഒരു ഗോത്രവര്‍ഗം. മധ്യപ്രദേശിലാണ് ഈ ഗോത്രവര്‍ഗത്തെ പ്രധാനമായും കണ്ട് വരുന്നത്. ലൈംഗിക വൃത്തിയ്ക്കായി പെണ്‍കുട്ടികളെ പണം കൊടുത്തു വാങ്ങാനും എന്തിനേറെ തട്ടിക്കൊണ്ട് വരാനും മടിയ്ക്കാത്തവരാണ് ഇവര്‍ . ബാഞ്ച്ട എന്ന ഈ ഗോത്രവര്‍ഗത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ അതിസാഹസികമായി പൊലീസ് രക്ഷിച്ചു .2013 ജൂലൈ 27 നാണ് പൊലീസ് പെണ്‍കുട്ടികളെ രക്ഷിച്ച കാര്യം പറഞ്ഞത്.

മധ്യപ്രദേശിലെ നിമുച്ചിലും മറ്റുമായി കാണപ്പെടുന്ന ഗോത്രവിഭാഗമാണ് ബാഞ്ച്ട. ഇവരുടെ പ്രധാന തൊഴില്‍ വേശ്യവൃത്തിയാണ്. ജൂലൈ 15 നാണ് പ്രേമ ഭായ് എന്ന ബഞ്ച്ട സ്ത്രീയുടെ പക്കല്‍ നിന്നും ആറ് വയസ്സുകാരിയെ പൊലീസ് മോചിപ്പിച്ചത്. പെണ്‍കുട്ടിയെ നഗ്ദയിലുള്ള ഒരു പുരുഷന്റെ കൈയ്യില്‍ നിന്നും സ്ത്രീ പണം കൊടുത്ത് വാങ്ങിയതാണെന്ന് പൊലീസിനോട് പറഞ്ഞു. 2009 ല്‍ ആണ് പെണ്‍കുട്ടിയെ വാങ്ങിയത്. ഇത്തരത്തില്‍ വാങ്ങുന്ന പെണ്‍കുട്ടികളെ ലൈംഗികവൃത്തിയ്ക്കായി ഉപയോഗിയ്ക്കുന്നതാണ് ഗോത്രവിഭാഗത്തിന്റെ പതിവ് . പിടിയിലായ സ്ത്രീയ്‌ക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.
ജൂലൈ 18 ന് മറ്റൊരു സംഭവത്തിലൂടെ 14 വയസ്സുകാരിയെയും ബാഞ്ച്ട സ്ത്രീയില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കമല എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്റ്‌സൗറില്‍ നിന്നും പണം കൊടുത്തുവാങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ വേശ്യാവൃത്തിയ്ക്കായി ഉപയോഗിച്ച് വരികയായിരുന്നു. ഗ്രാമങ്ങളില്‍ നിന്നും ഇവര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വരാറുണ്ടെന്നും പൊലീസ് പറഞ്ഞു. ആദ്യകാലങ്ങളില്‍ തങ്ങളുടെ പെണ്‍മക്കളെയും ഇവര്‍ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കാന്‍ തുടങ്ങുകയും പകരം മറ്റ് പെണ്‍കുട്ടികളെ ഈ തൊഴിലിനായി കണ്ടെത്തുകയും ചെയ്തു.












Click it and Unblock the Notifications