ഉത്തരാഖണ്ഡിന് ഉഷാ ഉതുപ്പിന്‍റെ സഹായം
കൊല്‍ക്കത്ത: ഉത്തരാഖണ്ഡിലെ ദുരിതാ ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഉഷാ ഉതുപ്പിന്‍റെ നേതൃത്ത്വത്തില്‍ കൊല്‍ക്കത്തയില്‍ സംഗീത പരിപാടി സംഘടിപ്പിച്ചു. പോപ്പ് ഗായിക ഉഷാ ഉതുപ്പ് ആണ് ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ഉത്തരാഖണ്ഡിനെ രക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റി സദസിനോട് പറഞ്ഞത്. ബചാവോ ഉത്തരാഖണ്ഡ് എന്ന പരിപാടിയില്‍ ഒട്ടേറെ ബംഗാളി ഗായകര്‍ പങ്കെടുത്തു. വിളക്കുകള്‍ കത്തിച്ചാണ് ഗായകസംഘം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

സാരേ ജഹം സേ അച്ഛാ ദേശഭക്തി ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിളക്കുകള്‍ തെളിയിച്ചത്. ആദ്യമായി ഗണേശ വന്ദനം പൊതുവേദിയില്‍ ആലപിച്ചതിന്റെ സന്തോഷത്തില്‍ കൂടിയാരുന്നു ഉഷാ ഉതുപ്പ്. ഉത്തരാഖണ്ഡില്‍ വെറും വിനോദ സഞ്ചാരികള്‍ മാത്രമായ വന്നിട്ട് പോകാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ഉത്തരാഖണ്ഡ് ജനതയുടെ ദുഖം കൊല്‍ക്കത്തയുടെ ദുഖമാണെന്നും നമ്മളെല്ലാവരും ഇന്ത്യക്കാരാണെന്നും ഉഷാ ഉതുപ്പ് പറഞ്ഞു.
യുവ സംഗീതകാരന്‍മാരുടെയും ഗായകരുടേയും നിരതന്നെ പരിപാടിയില്‍ പങ്കെടുത്തു. നഗരത്തിന്റെ മറ്റൊരിടത്ത് ഷാരൂഖ് ഖാന്‍ പങ്കെടുക്കുന്ന പരിപാടി നടന്നുവെങ്കിലും ആയിരക്കണക്കിന് ആളുകളാണ് ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരില്‍ ഒട്ടേറെപ്പേര്‍ ഉത്തരാഖണ്ഡിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കി.












Click it and Unblock the Notifications