റോഡ് നന്നാക്കിയ ജയസൂര്യയ്‌ക്കെതിരെ മേയര്‍

ജയസൂര്യ റോഡില്‍ മെറ്റലിട്ടതിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും വെറുതെ മെറ്റലിടുകമാത്രം ചെയ്തതിനാല്‍ റോഡ് ഇപ്പോള്‍ അപകടാവസ്ഥയിലായിരിക്കുകയാണെന്നുമാണ് മേയര്‍ ആരോപിച്ചിരിക്കുന്നത്.
റോഡിന്റെ ശോചനീയാവസ്ഥകണ്ട് സ്വന്തം ചെലവില്‍ ഒരു ലോറി മെറ്റല്‍ കൊണ്ടുവന്നിറക്കി സുഹൃത്തുക്കളുമായി ചേര്‍ന്ന് കുഴിയടച്ച ജയസൂര്യയ്‌ക്കെതിരെയുള്ള മേയറുടെ പരാമര്‍ശം നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
എന്നാല്‍ മേയറുടെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കൊച്ചിക്കാര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. ജൂലൈ 20ന് ശനിയാഴ്ചയാണ് ജയസൂര്യയും കൂട്ടരും മേനക ജങ്ഷനിലെ റോഡിലെ കുഴിയടച്ചത്. ജയസൂര്യയും കൂട്ടരും റോഡ് നന്നാക്കുന്നത് കണ്ട് നാട്ടുകാരും അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ മാധ്യമശ്രദ്ധകിട്ടാന്‍ വേണ്ടിയാണ് ജയൂസൂര്യ ഈ പണി ചെയ്തതെന്നാണ് മേയര്‍ പറയുന്നത്.
റോഡ് നന്നാക്കാന്‍ ഇറങ്ങും മുമ്പ് അധികൃതരോട് അനുവാദം ചോദിക്കണമായിരുന്നുവെന്നും മേയര്‍ പറഞ്ഞു. ടെലിവിഷന്‍ ചാനലുകളെ വിളിച്ചുവരുത്തി ജയസൂര്യ നടത്തിയ ഗിമ്മിക്ക് മൂലം റോഡില്‍ യാത്ര ചെയ്യാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കുകയാണെന്നും മേയര്‍ കുറ്റപ്പെടുത്തി.
റോഡുപണി നടത്തുന്നതിനും മറ്റുമായി വ്യക്തമായ നിയങ്ങളും ചട്ടങ്ങളുമെല്ലാമുണ്ട്, ആര്‍ക്കും കയറി ചെയ്യാവുന്നതല്ല ഇതൊന്നും. അധികൃതരെ അറിയാക്കാതെ ജയസൂര്യ റോഡില്‍ മെറ്റലിട്ടത് ശരിയായില്ല- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications