Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍: മാധ്യമങ്ങളെ കാണാന്‍ മമ്മൂട്ടിയ്ക്ക മടി

Mammootty
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന സൂപ്പര്‍താരം മമ്മൂട്ടി മാധ്യമങ്ങളുമായി അകലം പാലിയ്ക്കുന്നു. സോളാര്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനില്‍ നിന്നും മമ്മൂട്ടി പത്തുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. ജൂലൈ 27ന് ശനിയാഴ്ച കൊച്ചിയില്‍ മമ്മൂട്ടിയുടെ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. സോളാറുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി മാധ്യമങ്ങളെത്തുമെന്നറിയാവുന്ന മമ്മൂട്ടി മുന്‍കരുതലെന്ന നിലയ്ക്ക് സെറ്റിലേയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടേണ്ടെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലായ ബാല്യകാലസഖിയെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തിനുവേണ്ടി സംഘടിപ്പിച്ച ആക്ടിങ് ക്യാമ്പിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനവും മാധ്യമങ്ങളെ പേടിച്ച് മമ്മൂട്ടി അവസാനനിമിഷം റദ്ദാക്കി. സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു.

സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടവരില്‍ നിന്നും താന്‍ 25000രൂപമാത്രമാണ് വാങ്ങിയതെന്നാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരിക്കുന്നത് മമ്മൂട്ടിയ്ക്ക് പത്തുലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നാണ്. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി മമ്മൂട്ടിയെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു.

ബാല്യകാലസഖിയുടെ അണിയറക്കാര്‍ സംഘടിപ്പിച്ച അഭിനയക്യാമ്പിന്റെ സമാപനത്തില്‍ ചിത്രത്തിലേയ്ക്ക് തീരുമാനിച്ചിട്ടുള്ള എല്ലാ അഭിനേതാക്കളെയും മമ്മൂട്ടിയെയും അണിനിരത്തി ഫോട്ടോ ഷൂട്ട ്‌നടത്താനും അത് ചിത്രത്തിന്റെ പരസ്യത്തിനായി ഉപയോഗപ്പെടുത്താനുമായിരുന്നു തീരുമാനം. എന്നാല്‍ അവസാനനിമിഷം തനിയ്ക്ക് പരിപാടിയ്‌ക്കെത്താന്‍ കഴിയില്ലെന്ന് മമ്മൂട്ടി സംവിധായകന്‍ പ്രമോദ് പയ്യന്നൂരിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+