Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന് കേന്ദ്രപദവി ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ മാണി

KM Mani
തൃശൂര്‍: കേന്ദ്രമന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായി മകന്‍ ജോസ് കെ മാണി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെഎം മാണി പറഞ്ഞു. ശനിയാഴ്ച തൃശൂരില്‍ രാമനിലയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മാണി ഇക്കാര്യം പറഞ്ഞത്.

കേരള കോണ്‍ഗ്രസ് എമ്മിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനത്തിന് അര്‍ഹതയുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദില്ലിയില്‍പോയി ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യം അവര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ എന്നത്തേയ്ക്ക് ഇതുണ്ടാകുമെന്നത് സംബന്ധിച്ച് സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും മാണി പറഞ്ഞു.

താന്‍ മുഖ്യമന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നേതൃത്വവുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ അത്ര ഗൗരമേറിയതല്ല. അതിന് ഉടന്‍തന്നെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ഭരണപ്രതിസന്ധി പരിഹരിക്കാനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ചര്‍ച്ച നടത്തും. ഇതിനായി ചെന്നിത്തല ദില്ലിയിലെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+