Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ മുരളീധരന് ചരിത്ര ബോധമില്ലെന്ന് എംഎം ഹസന്‍

MM Hassan
കൊല്ലം: മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം വ്യക്തിപരമാണെന്ന് പറയാന്‍ കെ മുരളീധരന് അവകാശമില്ലെന്നും ചരിത്രബോധമില്ലാത്തത് കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍. കരമാലില്‍ സുകുമാരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിന്റെ അഭിപ്രായം പറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടിയുടെ അഭിപ്രായം പറയാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉണ്ട്. രണ്ട് ഘടകങ്ങളെ കുറിച്ചും പറയാന്‍ ഇപ്പോള്‍ മുരളീധരന് അധികാരമില്ലെന്നും അദ്ദേഹത്തിന്റേതാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഹസന്‍ സൂചിപ്പിച്ചു.

തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന പാരമ്പര്യമല്ല കോണ്‍ഗ്രസിനുള്ളത് എന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഹസന്‍.

മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാറിന്റെ അഭിപ്രായമാണെന്ന് ഹസന്‍ വ്യക്തമാക്കി. സി അച്യുത മേനോന്‍ സര്‍ക്കാറിന്റെ കാലത്ത് വനം അഴിമതിയെ കുറിച്ച് കേരളാകൗമുദിയില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കെ കരുണാകരന്‍ പറഞ്ഞിട്ട് അന്ന് ആ മാധ്യമത്തിനെതിരെ കേസ് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് എകെ ആന്റണി ഇടപെട്ട് കേസ് പിന്‍വലിക്കുകയായിരുന്നെന്നും ഹസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+