Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജു ശാലുവിനെയും കൊല്ലുമെന്ന് സരിത

biju-shalu-saritha
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ കേസിലെ മറ്റൊരു പ്രതിയും നടിയുമായ ശാലുമേനോനെയും കൊല്ലുമെന്ന് സരിത എസ് നായര്‍ വെളിപ്പെടുത്തിയതായി അഭിഭാഷകന്‍. ബിജു ഭാര്യ രശ്മിയെ കൊന്നതാണെന്നും അടുത്തത് താനാണെന്ന് ഭയക്കുന്നതായും സരിത അഭിഭാഷകന്‍ ഫെനി ബാലകൃഷണന് പരാതി എഴുതി നല്‍കിയിരുന്നു. അതില്‍ തന്നെയാണത്രെ ഇക്കാര്യവും വെളിപ്പെടുത്തിയത്. ഉപയോഗം കഴിഞ്ഞാല്‍ കൊന്നുകളയുന്ന ശീലമാണ് ബിജുവിനുള്ളതെന്ന് സരിത പറഞ്ഞതായി ഫെനി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പിനിരയായവരുടെ പണം കൊടുത്തു തീര്‍ക്കണമെന്ന് സരിതയ്ക്ക് ആഗ്രഹമുണ്ട്. ജാമ്യത്തിലിറങ്ങിയാല്‍ അത് നല്‍കുമെന്ന് സരിത വ്യക്തമാക്കിയതായും ഫെനി ബാലകൃഷണന്‍ പറഞ്ഞു. പണം നല്‍കിയാല്‍ എല്ലാവരും പരാതി പിന്‍ വലിക്കുമെന്ന് സരിതയ്ക്ക് വിശ്വസമുണ്ടത്രെ. സരിതയും ബിജുവും പിരിയുമ്പോള്‍ ഒരു ഉഭയകക്ഷി കരാര്‍ ഉണ്ടാക്കിയതായും കരാര്‍ പ്രകാരം ടീം സോളാറിന്റെ എല്ലാ ബാധ്യതയും ബിജുവിനാണെന്നും ഫെനി വ്യക്തമാക്കി.

കഴിഞ്ഞ മെയ് അഞ്ചിന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വീട്ടില്‍ വച്ച് ഉണ്ടാക്കിയ കരാറില്‍ 25,000 രൂപ സരിതയ്ക്ക് ജീവനാംശമായി നല്‍കാമെന്ന് ബിജു പറഞ്ഞിരുന്നു. എന്നാല്‍ ഇത് തനിക്കും തന്റെ കുട്ടിക്കും വേണ്ടെന്ന് സരിത പറഞ്ഞതായാണ് വിവരം. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പണവും കൈകാര്യം ചെയ്തത് ബിജുവാണെന്നും ഇത് മുഴുവന്‍ ശാലുവിന് കൈമാറിയാതയും സരിത അഭിഭാഷകന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+