കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുര്‍സി അനുകൂലികള്‍ പ്രതിഷേധവുമായി മുന്നോട്ട്

  • By Meera Balan
Google Oneindia Malayalam News

കെയ്‌റോ: മുഹമ്മദ് മുര്‍സി അനുകൂലികള്‍ ഈജിപ്തില്‍ നടത്തുന്ന പ്രതിഷേധം തുടരുന്നു. കെയ്റോയില്‍ പ്രതിഷേധക്കാര്‍ നടത്തുന്ന കുത്തിയിരുപ്പ് സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. തങ്ങളുടെ ആവശ്യങ്ങള്‍ ഭരണകൂടം അംഗീകരിയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും മുര്‍സി അനുകൂലികള്‍ പറഞ്ഞു. ഇതിനിടയില്‍ പ്രതിഷേധം നടത്തിയ മുര്‍സി അനുകൂലികളെ കശാപ്പ് ചെയ്ത സംഭവത്തെ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും അപലപിച്ചു.

Egypt

ജനാധിപത്യ പരമായി ഈജിപ്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സി. അദ്ദേഹത്തിനെ വീണ്ടും അധികാരത്തിലേക്ക് കൊണ്ട് വരണമെന്നാണ് മുര്‍സി അനുകൂലികള്‍ പറയുന്നത്.
കെയ്‌റോയില്‍ മുര്‍സി അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ 120 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാല്‍ 20 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.

മുഹമ്മദ് മുര്‍സിക്കതെതിരെ സൈന്യം കൊലക്കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് അനുകൂലികള്‍ കെയ്‌റോയിലെ തഹ് രീര്‍ ചത്വരത്തിനു മുന്നില്‍ തടിച്ച് കൂടിയിരുന്നു. സമീപമുള്ള റാ അല്‍ അദാവിയ്യ പള്ളിയില്‍ എത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. നൂറുകണക്കിന് ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടത്. സൈന്യത്തെ അനുകൂലിക്കുന്നവരും മുര്‍സിയെ അനുകൂലിയ്ക്കുന്നവരും തമ്മില്‍ രാജ്യത്ത് പലയിടങ്ങളിലും ഏറ്റ് മുട്ടുന്നുണ്ട്.

English summary
Speakers from the pro-Morsi Muslim Brotherhood addressed protesters overnight, saying they would not back down from their demands.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X