Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയുടെ പേരില്‍ സ്മാര്‍ട്ട് ഫോണ്‍

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പേരില്‍ സ്മാര്‍ട്ട് ഫോണ്‍. മോഡിയുടെ ആരാധകരായ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ച സ്മാര്‍ട്ട് നമോ എന്ന കമ്പനിയാണ് നരേന്ദ്രമോഡിയുടെ പേരില്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നത്. ആദ്യം ഒരു സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയ ശേഷം വിവിധ തരത്തിലുള്ള മോഡി സ്മാര്‍ട്ട് ഫോണ്‍ നിര തന്നെ കമ്പനി പുറത്തിറക്കുന്നുണ്ട്. ഇരട്ട സിം കാര്‍ഡുകള്‍ ഉപയോഗിയ്ക്കാന്‍ പറ്റുന്നവയാണ് പുറത്തിറക്കാന്‍ പോകുന്ന ഫോണുുകളുടെ മറ്റൊരു സവിശഷത.

Narendra Modi

13 മെഗാപിക്‌സല്‍ ക്യാമറയും വ്യത്യസ്തമായ സ്റ്റോറേജ് ഓപ്ഷനുകളും റാം ഓപ്ഷനുകളും മൊബൈലിനുണ്ട്. 16,000 രൂപയാണ് ഫോണിന്റെ വില, മോഡിയുമായി ബന്ധപ്പെട്ട വീഡിയോകളും ആപ്ളിക്കേഷനുകളും ഫോണില്‍ ഉണ്ടായിരിക്കും. വില കുറഞ്ഞ തരത്തിലുള്ള ഫീച്ചര്‍ ഫോണുകളും നിര്‍മ്മിയ്ക്കാന്‍ കമ്പനി ആലോചിയ്ക്കുന്നുണ്ട്.

ആയിരം രൂപയ്ക്കാണ് ഇത്തരം ഫോണുകള്‍ വില്‍ക്കുന്നത്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ എന്ന് പുറത്തിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം സ്മാര്‍ട്ട് നമോ പുറത്ത് വിട്ടിട്ടില്ല. മോഡിയുടെ പേരില്‍ പുതിയ മൊബൈല്‍ പുറത്തിറങ്ങുന്നതോട് കൂടി വീണ്ടും വിവാദങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പ്. മോഡിയ്ക്ക് യുഎസ് വിസ അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിനില്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+