കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ഇനി ആം ആദ്മി പാര്‍ട്ടിയും

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ആം ആദ്മി പാര്‍ട്ടിയുടെ കര്‍ണാടക യൂണിറ്റ് രൂപീകരിച്ചു. അഴിമതി വിരുദ്ധ സമരങ്ങളില്‍ അണ്ണ ഹസാരെക്കൊപ്പം നിന്ന് പോരാടിയ അരവിന്ദ് കെജ്രിവാളാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകന്‍.

2013 ജൂലായ് 27 ന് നടന്ന പാര്‍ട്ടിയുടെ കര്‍ണാടക യൂണിറ്റ് രൂപീകരണ സമ്മേളനം കെജ്രിവാള്‍ ഉദ്ഘാടനം ചെയ്തു. സ്വയം ഭരണം(സ്വരാജ്) എന്ന ആശയം കൊണ്ടുവരുന്നതിലൂടെ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളെ ആം ആദമി പാര്‍ട്ടി അട്ടിമറിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ രാഷ്ട്രീയക്കാരനും നാടിന്റെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഉത്തരവാദിത്തം ഉളളവരായി അതോടെ മാറുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Arvind Kejriwal

ദില്ലിയില്‍ നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിന്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് കെജ്രിവാള്‍ അവകാശപ്പെട്ടു. തെറ്റുകള്‍ക്കെതിരായ സമരത്തില്‍ ഓരോരുത്തരും അണിചേരണമെന്ന് അദ്ദേഹം കര്‍ണാടക ജനതയോട് ആഹ്വാനം ചെയ്തു.

പല പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികള്‍ ക്രിമിനലുകളാണ്. ബലാത്സംഗക്കേസിലും കൊലപാതകക്കേസിലും ഒക്കെ പ്രതികളായവര്‍ എങ്ങനെയാണ് രാഷ്ട്ര താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന് കെജ്രിവാള്‍ ചോദിച്ചു.

അഴിമതി ആരോപണം നേരിടുന്ന ഒരാള്‍ക്ക് പോലും ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ ഓരോ സ്ഥാനാനര്‍ത്ഥിയേയും കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ പ്രഖ്യാപന സമ്മേളനത്തില്‍ അരവിന്ദ് കെജ്രിവാള്‍ എഴുതിയ സ്വരാജ് എന്ന പുസ്തകത്തിന്റെ കന്നട പരിഭാഷയുടെ പ്രകാശനവും നടന്നു.

English summary
Aam Aadmi Party (AAP) leader Arvind Kejriwal on Saturday formally launched the party's Karnataka unit by releasing a book titled Swaraj at an event in New Horizon Public School in Indiranagar here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X