കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ തോറ്റതിന് ആത്മഹത്യ

Google Oneindia Malayalam News

Suicide
ഒംഗോളെ: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് ടിഡിപി സ്ഥാനാര്‍ത്ഥി ആത്മഹത്യ ചെയ്തു. പ്രകാശം ജില്ലയിലെ ദാര്‍സി ഗ്രാമത്തിലാണ് സംഭവം. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ശ്രീരാമിന്റെ ഇടപെടലാണ് കാതി വെങ്കടരത്‌നമ്മ(50)യുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് ഗ്രാമീണര്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.

തുര്‍പു വീരയപാളയം ഗ്രാമത്തിലെ സര്‍പഞ്ച് സ്ഥാനത്തേക്കാണ് കാത്തി മത്സരിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പി അലിവേലമ്മ ജയിച്ചു. 12 വോട്ടായിരുന്നു ഭൂരിപക്ഷം.

ആദ്യ ഫലം വന്നപ്പോള്‍ നാലു വോട്ടിനായിരുന്നു തോല്‍വി. കൃത്രിമം നടന്നുവെന്നാരോപിച്ച് ടിഡിപി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയപ്പോള്‍ റീകൗണ്ടിങ് നടന്നു. അപ്പോള്‍ ഭൂരിപക്ഷം 12 ആയി വര്‍ധിച്ചു. അതേ സമയം റീ കൗണ്ടിങ് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരെ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാരോപണമുണ്ട്.

ഫലം ഔദ്യോഗികമായി പുറത്തുവന്നതിനു തൊട്ടുപിറകെ വീട്ടിലെത്തിയ ടിഡിപി സ്ഥാനാര്‍ത്ഥി തൂങ്ങി മരിയ്ക്കുകയായിരുന്നു. ജനക്കൂട്ടം മൃതദേഹവുമായി പോലിസ് സ്‌റ്റേഷനു മുന്നിലെത്തി. കല്ലേറില്‍ പോലിസ് സ്‌റ്റേഷനും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസില്‍ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Tension prevailed in Darsi village in Prakasam district on Sunday following the suicide of a TDP candidate who had lost in the panchayat elections recently
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X