ട്രെയിന്‍ യാത്രയില്‍ ഭക്ഷണത്തിന് ഓഡര്‍ നല്കാന്
ദില്ലി: ട്രെയിന്‍ യാത്രയില്‍ യാത്രക്കാരെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്ന പ്രശ്നങ്ങളിലൊന്നാണ് ട്രെയിനിലെ ഭക്ഷണം. ദക്ഷിണേന്ത്യയില്‍ ഒടുന്ന അമ്പതോളം ട്രെയിനുകളില്‍ പാന്‍ട്രികാര്‍ സൗകര്യമുണ്ടെങ്കിലും പരിമിത ഇനങ്ങളോട് കൂടിയ ഭക്ഷണം എല്ലാവര്ക്കു രുചിച്ചുവെന്ന് വരില്ല.
പോരാത്തതിന് ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ, അളവിലെ വ്യത്യാസം, വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നത്, പൊള്ളുന്ന വില ഇങ്ങനെ പോവും ട്രെയിനിലെ ഭക്ഷണത്തിന്റെ പ്രശ്നങ്ങള്‍. ഇനി ഇക്കാര്യത്തിന് വിഷമിക്കേണ്ട. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നിന്നു വേണമെങ്കിലും നിങ്ങള്‍ ഭക്ഷണം ഓഡര്‍ ചെയ്താല്‍ തൊട്ടടുത്ത സ്റ്റേഷനില്‍ ഭക്ഷണം റെഡി.
ട്രാവല്‍ഖാന ഡോട്ട് കോം (TravelKhana.com) എന്ന വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് ഭക്ഷണത്തിന് ഓഡര്‍ നല്‍കാം. ട്രെയിന്‍ സമയം, പിഎന്‍ആര്‍ സ്റ്റാറ്റസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മാത്രം നല്കിയാല് മതി. വെബ്സൈറ്റ് ലോഗിന്‍ ചെയ്താല്‍ കമ്പനി മെനു പരിചയപ്പെടുത്തും. നിങ്ങള്‍ അതില്‍ ഒന്ന് ക്ലിക് ചെയ്താല്‍ മാത്രംമതി. തൊട്ടടുത്ത സ്റ്റേഷനില്‍ നിങ്ങള്‍ക്കുള്ള ഭക്ഷണവുമായി ആളെത്തും. പണം നല്കാന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സൗകര്യവും നെറ്റ്ബാങ്കിംഗ് സൗകര്യവും ഉണ്ട്.
2000 ട്രെയിനുകളിലായി 67,365 ഓഡറുകള്‍ ഇതിനകം തന്നെ കമ്പനി സ്വീകരിച്ചു കഴിഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications