100 കോടി കൊടുത്താല്‍ രാജ്യസഭാ സീറ്റ്
ദില്ലി: പണവും അല്‍പ്പം സ്വാധീനവുമുണ്ടെങ്കില്‍ എളുപ്പത്തില്‍ എംപിയാകാമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ അംഗം ബീരേന്ദര്‍ സിങ്. 100 കോടി കൈയിലുണ്ടെങ്കില്‍ ആര്‍ക്കും ഇന്ന് രാജ്യസഭയിലെത്താം. പ്രതിപക്ഷ കക്ഷിയായ ബിജെപിയെ താറടിക്കാനാണ് ഹരിയാനയില്‍ നിന്നുള്ള എംപി ഇതു പറഞ്ഞതെങ്കിലും അത് ഇപ്പോള്‍ അദ്ദേഹത്തിനു തന്നെ തിരിഞ്ഞു കുത്താന്‍ തുടങ്ങിയിരിക്കുന്നു.
ബീരേന്ദര്‍ സിങ് സ്വന്തം അനുഭവമാണ് പറഞ്ഞത്. നൂറു കോടി കൊടുത്താല്‍ രാജ്യസഭാംഗമാകാമെന്ന പ്രസ്താവനയ്ക്ക് തെളിവ് നല്‍കണം-ബിജെപി എംപിയും പാര്‍ട്ടി വക്താവുമായ പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇത്രയും താഴ്ന്ന നിലയിലേക്ക് വലിച്ചുതാഴ്ത്താന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ. രാജ്യസഭാ അംഗമെന്ന നിലയില്‍ ബീരേന്ദറിന് ചില ഉത്തരവാദിത്തങ്ങളൊക്കെയുണ്ട്.
ഹരിയാനയുടെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ബീരേന്ദര്‍. മുഖ്യമന്ത്രി ഭുപിന്ദര്‍ സിങ് ഹൂഡയുടെ കടുത്ത വിമര്‍ശകനായ സിങിന് കഴിഞ്ഞ കുറെ ആഴ്ചകളായി കുടത്ത തിരിച്ചടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹരിയാനയുടെ ചുമതലയില്‍ നിന്നു മാറ്റിയ ബീരേന്ദറിന് കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല.












Click it and Unblock the Notifications