അടൂര്‍പ്രകാശിനെരക്ഷിക്കാന്‍ വെള്ളാപ്പള്ളിയുടെശ്രമം

ഒരു കേന്ദമന്ത്രിയടക്കം യുഡിഎഫിലെ പല നേതാക്കളുമായി സരിതയ്ക്ക് ബന്ധമുണ്ടെന്ന് ഫെനി വെളിപ്പെടുത്തിയതായി വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഫെനി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സരിതയുടെ മൊഴിയിലെ വിശദാംശങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ ഫോണിന്‍ വിളിച്ചു ചോദിക്കുകയായിരുന്നെന്ന് ഫെനി പറഞ്ഞു.
കെസി വേണു ഗോപാലിന്റെ പേരുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചു. അടൂര്‍പ്രകാശിന്റെ പേര്‍ ഉണ്ടെങ്കില്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഒരു വിശദാംശവും താന്‍ വെള്ളാപ്പള്ളിയോട് വെളിപ്പെടുത്തിയിട്ടില്ല. ഫെനി വ്യക്തമാക്കി.
സരിതയുമായി ബന്ധമുള്ള സൂപ്പര്‍താരം കേന്ദ്രമന്ത്രി കെസി വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഈ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെസി വേണുപഗോപാലും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications