ശാലുമേനോന്റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

കേരളത്തില്‍ തട്ടിപ്പു കേസുകള്‍ കൂടിവരികയാണെന്ന് കേസ് പരിഗണിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. തട്ടിപ്പ് കേസുകള്‍ കൂടി വരുന്നത് നിലവിലെ നിയമത്തിന്റെ അപര്യാപ്തത മൂലമാണെന്നും അതിനാല്‍ സോളാര്‍ തട്ടിപ്പു പോലുള്ളവ തടയുന്നതിന് പുതിയ നിയമം കൊണ്ടുവരണമെന്നും കോടി പറഞ്ഞു.
തിരുവനന്തപുരം സ്വദേശികളായ മാത്യു തോമസ്, റാസിഖ് അലി എന്നിവരെ പറ്റിച്ച് പണം തട്ടിയ കേസിലാണ് ശാലുവിന്റെ ജാമ്യാപേക്ഷ തള്ളിയത്. അതേ സമയം, സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ച കേസില്‍ ശാലുവിന് ജാമ്യം അനുവദിച്ചു.
എസ്എസ് സതീശ് ചന്ദ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ ശാലുവിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തള്ളിയിരുന്നു.












Click it and Unblock the Notifications